ഗുരുവായൂർ : സായി സഞ്ജീവനി ട്രസ്റ്റും ബ്രഹ്മകുമാരീസും ചേർന്ന് സംഘടിപ്പിച്ച സമാദരണ സദസ്സിൽ വെച്ച് വേൾഡ് മലയാളി ഫെഡറേഷൻ തൃശൂർ ജില്ലാ കമ്മറ്റിയുടെ മാസ്കുകളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീന പറയങ്ങാട്ടിൽ നിർവ്വഹിച്ചു. സായി സഞ്ജീവനി ചെയർമാൻ മൗനയോഗി ഹരിനാരായണൻ അധ്യക്ഷത വഹിച്ചു.
വേൾഡ് മലയാളി ഫെഡറേഷൻ ജില്ലാ പ്രസിഡൻ്റ് കരീം പന്നിത്തടം മുഖ്യാതിഥിയായിരുന്നു. ബ്രഹ്മകുമാരി സൈരന്ധ്രി, ഒ.രതീഷ്, അഡ്വ.മുള്ളത്ത് വേണുഗോപാൽ, പഞ്ചായത്തംഗം അനിൽ കുമാർ, ഗീത രാജൻ, സായി ശ്രീ മേനോൻ, നിതിൻ കെ.വർഗ്ഗീസ്, സബിത രഞ്ജിത്ത്, നവ്യ പ്രേമൻ എന്നിവർ പ്രസംഗിച്ചു.