എം.കെ കൃഷ്ണന്‍ മാസ്റ്റര്‍ ചരമവാര്‍ഷിക ദിനാചരണം നടത്തി

എം.കെ കൃഷ്ണന്‍ മാസ്റ്റര്‍ ചരമവാര്‍ഷിക ദിനാചരണം നടത്തി

ചോമ്പാല: സാമൂഹ്യപ്രവര്‍ത്തകന്‍ , രാഷ്ട്രീയപ്രവര്‍ത്തകന്‍ , അധ്യാപകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച തട്ടോളിക്കരയിലെ തിരുക്കൊയിലോത്ത് കൃഷ്ണന്‍ മാസ്റ്ററുടെ നാലാം ചരമവാര്‍ഷിക ദിനാചരണം നടത്തി. തട്ടോളിക്കരയില്‍ നടന്ന അനുസ്മരണ ചടങ്ങിന്റെ ഉദ്ഘാടനം എല്‍.ജെ.ഡി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ നിര്‍വഹിച്ചു. എന്‍.കെ സുധാകരന്‍ അധ്യക്ഷത വഹിച്ചു. കെ.കെ കൃഷ്ണന്‍ , കെ.ടി ദാമോദരന്‍ , കെ.പി രജില്‍, എം.കെ ബാബുരാജ് , സി.ടി.സി ബാബുഹരിപ്രസാദ് , വി.കെ ശശി തുടങ്ങിയവര്‍ സംസാരിച്ചു. കെ.ശിവകുമാര്‍ സ്വാഗതം പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *