കോഴിക്കോട്: എമിന്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ട്രോഫിക്ക് വേണ്ടിയുള്ള 23ാമത് സംസ്ഥാന ജൂനിയര്‍ വടംവലി ചാമ്പ്യന്‍ഷിപ്പ് ഏഴിന് കുന്ദമംഗലം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍വച്ച് നടക്കും. സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നുള്ള 600 ഓളം കായിക താരങ്ങള്‍ ആണ്‍, പെണ്‍, മിക്‌സഡ് വിഭാഗത്തില്‍ പങ്കെടുക്കും. കഴിഞ്ഞവര്‍ഷം രാജസ്ഥാനില്‍ നടന്ന ദേശീയ മത്സരത്തില്‍ ഈ മൂന്ന് വിഭാഗങ്ങളിലും കേരളം ജേതാക്കളായിരുന്നു. ഈ വര്‍ഷം മഹാരാഷ്ട്രയില്‍ വച്ച് നടക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട കേരള ടീമിനെ ഈ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും തിരഞ്ഞെടുക്കും. അഡ്വ.പി.ടി.എ റഹീം എം.എല്‍.എ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും.
ഓര്‍ഗനൈസിങ് ചെയര്‍മാന്‍ കെ.പി വസന്തരാജ് അധ്യക്ഷത വഹിക്കും. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.രാജഗോപാല്‍ മുഖ്യാതിഥിയാകും. സമാപന ചടങ്ങില്‍ എമിന്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് മാനേജിങ് ഡയരക്ടര്‍ മുജീബ് റഹ്മാന്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്യും. ടഗ്ഗ് ഓഫ് വാര്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം.മുജീബ് റഹ്മാന്‍, സെക്രട്ടറി എം.പി മുഹമ്മദ് ഇസഹാക്ക്, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മെമ്പര്‍ ടി.എം അബ്ദുറഹ്മാന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മെമ്പര്‍ കെ.വി അബ്ദുല്‍ മജിദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.