സൗഹൃദ മത്സരങ്ങള്‍ക്കായി കേരള ബ്ലാസ്റ്റേഴ്സ് യു.എ.ഇയിലെത്തുന്നു

സൗഹൃദ മത്സരങ്ങള്‍ക്കായി കേരള ബ്ലാസ്റ്റേഴ്സ് യു.എ.ഇയിലെത്തുന്നു

  • രവി കൊമ്മേരി

ഷാര്‍ജ: പ്രമുഖ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്സ് പ്രീ സീസണ്‍ മത്സരങ്ങള്‍ക്കായി യു.എ.ഇ യിലെ പ്രൊലീഗ് ക്ലബുകളായ അല്‍നസ്ര്‍ എസ്.സി, ദിബ്ബ അല്‍ ഫുജൈറ ക്ലബ് , ഹത്ത എഫ്സി എന്നീ ടീമുകളുമായി ഏറ്റുമുട്ടും.ആഗസ്റ്റ് 20ന് 15000 കാണികളെ ഉള്‍കൊള്ളാന്‍ സാധിക്കുന്ന ദുബായ് അല്‍ മക്തൂം സ്റ്റേഡിയത്തില്‍ അല്‍ നസ്ര്‍ എസ്.സിയുമായാണ് ആദ്യമത്സരം. ആഗസ്റ്റ് 25ന് വൈകീട്ട് നടക്കുന്ന നടക്കുന്ന മത്സരത്തില്‍ ദിബ്ബ അല്‍ ഫുജൈറ ക്ലബുമായും, ആഗസ്റ്റ് 28ന് ഹത്തയിലെ ഹംദാന്‍ ബിന്‍ റാഷിദ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹത്താ എഫ്.സിയുമായി ഏറ്റുമുട്ടും. ഹലാ ബ്ലാസ്റ്റേഴ്സ് എന്ന ശീര്‍ഷകത്തില്‍ ഒരുക്കിയ കേരളബ്ലാസ്റ്റേഴ്‌സിന്റെ യു.എ.ഇ പര്യടനം സംഘടിപ്പിക്കുന്നത് യു.എ.ഇ മുന്‍ ഫു്ടബോള്‍ താരം ഹസന്‍ അലി ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള ഒ16 സ്‌പോര്‍ട്‌സ് ആണ്. ഐ.എസ്.എല്ലില്‍ ഫൈനലിസ്റ്റ് ആയതിനു ശേഷം ആദ്യമായി ദുബായിലെത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീമിന് വമ്പിച്ച സ്വീകരണം ഒരുക്കാനുള്ള മുന്നൊരുക്കത്തില്‍ ആണ് യു.എ.ഇയിലെ മഞ്ഞപ്പടയുടെ ആരാധകര്‍.

Share

Leave a Reply

Your email address will not be published. Required fields are marked *