വി.പി.എസ് ലേക്‌ഷോര്‍ മെഡിക്കല്‍ സെന്റര്‍: ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റിഹാബിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു

വി.പി.എസ് ലേക്‌ഷോര്‍ മെഡിക്കല്‍ സെന്റര്‍: ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റിഹാബിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: വി.പി.എസ് ലേക്‌ഷോര്‍ മെഡിക്കല്‍ സെന്ററില്‍ ലോകോത്തര നിലവാരത്തോട് കൂടിയ ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റിഹാബിലിറ്റേഷന്‍ സെന്റര്‍ ഇന്ത്യന്‍ ദേശീയ ഫുട്‌ബോള്‍ താരം മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വി.പി.എസ് ലേക്‌ഷോര്‍ മാനേജിങ് ഡയറക്ടര്‍ എസ്.കെ അബ്ദുള്ള അധ്യക്ഷത വഹിച്ചു. ഡോ. ജോര്‍ജ് ജോസഫ് (ഹെഡ് പി.എം.ആര്‍) ആമുഖഭാഷണം നടത്തി. മാധ്യമപ്രവര്‍ത്തകന്‍ കമാല്‍ വരദൂര്‍ ആശംസ പറഞ്ഞു. ഡോ.മെഹറൂഫ് രാജ് ( മെഡിക്കല്‍ അഡ്മിനിസ്ട്രേറ്റര്‍ ആന്‍ഡ് ഹെഡ്-ജനറല്‍ മെഡിസിന്‍) സ്വാഗതവും രമേശ് പുല്ലാട്ട് (ജി.എം ഓപറേഷന്‍ ആന്‍ഡ് മാര്‍ക്കറ്റിങ് വി.പി.എസ് ലേക്ക്ഷോര്‍) നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *