റിഫ മെഹ്നുവിന്റെ മരണം; ഭര്‍ത്താവ് മെഹ്നാസ് പോക്‌സോ കേസില്‍ അറസ്റ്റില്‍

റിഫ മെഹ്നുവിന്റെ മരണം; ഭര്‍ത്താവ് മെഹ്നാസ് പോക്‌സോ കേസില്‍ അറസ്റ്റില്‍

കോഴിക്കോട്: യൂട്യൂബ് വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെ പോക്‌സോ കേസില്‍ പോലിസ് കസ്റ്റഡിയിലെടുത്തു. വിവാഹം കഴിക്കുമ്പോള്‍ റിഫയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതേ തുടര്‍ന്ന് കാക്കൂര്‍ പോലിസ് ഇയാളെ പോലിസ് കസ്റ്റഡിയില്‍ എടുത്തു.

ദുബായ് ജാഫലിയ്യയിലെ ഫ്‌ളാറ്റില്‍ മാര്‍ച്ച് ഒന്നാം തീയതി രാത്രിയായിരുന്നു റിഫയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭര്‍ത്താവ് മെഹ്നാസാണ് മൃതദേഹം ആദ്യം കണ്ടത്. റിഫയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്ന് സംശയമുണ്ടെന്നും ചൂണ്ടിക്കാട്ടി റിഫയുടെ കുടുംബം കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ട് നടത്തി. മെയ് ഏഴിന് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. റിഫ തൂങ്ങി മരിച്ചതാണെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞത്.

Share

Leave a Reply

Your email address will not be published. Required fields are marked *