ഫോക്കസ് ഫെസ്റ്റ് – 22 പോസ്റ്റര്‍ പ്രകാശനം ചെയ്തു

ഫോക്കസ് ഫെസ്റ്റ് – 22 പോസ്റ്റര്‍ പ്രകാശനം ചെയ്തു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ എന്‍ജിനിയറിങ് ഡിസൈനിങ് രംഗത്തെ കൂട്ടായ്മയായ ഫോറം ഓഫ് കാഡ് യൂസേഴ്‌സ് ഫോക്കസ് കുവൈത്തിന്റെ ഫോക്കസ് ഫെസ്റ്റ് 22 ന്റെ പോസ്റ്റര്‍ പ്രകാശനം പ്രസിഡന്റ് സലിം രാജിന്റെ അധ്യക്ഷതയില്‍ മെട്രോ മെഡിക്കല്‍ ഗ്രൂപ്പ് സി.ഇ.ഒ ഹംസ പയ്യന്നൂര്‍ ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ മുകേഷ് കാരയിലിന് നല്‍കി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് റെജികുമാര്‍, പ്രോഗ്രാം കമ്മിറ്റിയംഗങ്ങളായ ജേക്കബ്ബ് ജോണ്‍, കെ.രതീശന്‍, ഷാജൂ എം. ജോസ്, റോയ് എബ്രഹാം, ബിജി സാമുവല്‍, അനില്‍ കെ.ബി നിയാസ് മുഹമ്മദ്, സിസിത ഗിരീഷ് എന്നിവര്‍ പങ്കെടുത്തു. ഒക്ടോബര്‍ ഏഴിന് രാവിലെ ഒന്‍പത് മണി മുതല്‍ ആരംഭിക്കുന്ന പരിപാടിയില്‍ അംഗങ്ങളുടെയും കുടുംബാഗംങ്ങളുടെയും വിവിധ കലാപരിപാടികള്‍ വിഭവ സമൃദ്ധമായ ഓണസദ്യ, സാംസ്‌കാരിക സമ്മേളനം, പത്താം തരത്തില്‍ ഉന്നത വിജയം നേടിയ അംഗങ്ങളുടെ കുട്ടികളെ ആദരിക്കല്‍, കുവൈത്ത് സമൂഹത്തില്‍ മികച്ച സാമൂഹ്യ രംഗത്തെ ഒരു വ്യക്തിയെ ആദരിക്കല്‍, ബിജു തിക്കോടി റാഫി കല്ലായി ടീം നയിക്കുന്ന ഗാനമേളയും പൊലിക നാടന്‍ പാട്ടുകൂട്ടത്തിന്റെ നാടന്‍ പാട്ട് എന്നിവ പരിപാടികള്‍ക്ക് മിഴിവേകും.

Share

Leave a Reply

Your email address will not be published. Required fields are marked *