തിരുവനന്തപുരം: 2018, 2019 വര്‍ഷങ്ങളിലെ പ്രളയത്തെ തുടര്‍ന്ന് പ്രളയാനന്തര കേരളം കെട്ടിപ്പെടുക്കാന്‍ വിവിധ കോണുകളില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായമായി ലഭിച്ച തുകയില്‍ 772.38 കോടി രൂപ ചെലവഴിക്കാതെ കിടക്കുന്നു. ആകെ സമാഹരിച്ചത് 4912.45 കോടി രൂപയാണ്.
27.7.18 മുതല്‍ 26.3.20 വരെയാണ് പ്രളയ ദുരിതാശ്വാസ സഹായം സ്വീകരിച്ചത്. ഈ തുകയില്‍ നാളിതുവരെ ചെലവഴിച്ചത് 4140.07 കോടി രൂപ മാത്രവും.
2018ലെ മഹാപ്രളയത്തിലും 2019ലെ പ്രളയത്തിലും സംസ്ഥാനത്ത് 31,000 കോടിയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായി എന്നാണ് സര്‍ക്കാരിന്റെ കണക്ക്. അതുകൊണ്ട് തന്നെയാണ് പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുക പൂര്‍ണമായും ചെലവഴിക്കാതെ കിടക്കുന്നത് സംബന്ധിച്ച് ചോദ്യമുയരുന്നത്. ലോക ബാങ്കില്‍ നിന്ന് ആദ്യ ഗഡു 1780 കോടി പ്രളയ ബാധിത മേഖലക്ക് നല്‍കാതെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാണ് അന്നത്തെ ധനമന്ത്രി തോമസ് ഐസക്ക് ഉപയോഗിച്ചത്. പ്രളയ ദുരിതാശ്വാസ ഫണ്ട് സര്‍ക്കാര്‍ വകമാറ്റിയത് വി.ഡി സതീശന്‍ നിയമസഭയില്‍ കൊണ്ട് വന്നതോടെയാണ് ഐസക്കിന്റെ ചതി പുറം ലോകം അറിഞ്ഞത്.