കോഴിക്കോട്: തീരാതെ പെയ്ത ഗസല്‍ മഴയില്‍ നഗര രാവിനെ സംഗീത സാന്ദ്രമാക്കി മൂന്ന് ദിനം ആഘോഷമാക്കിയ ഉമ്പായി മ്യൂസിക്ക് അക്കാദമി തരംഗ് ഹിന്ദുസ്ഥാനി ഫെസ്റ്റിവലിന് സമാപനം. ലതാ മങ്കേഷ്‌ക്കര്‍ ഗാനങ്ങളിലൂടെ ശ്രദ്ധേയയായ ഫാരിഷാ ഹുസൈന്റെ മെഹഫിലും ഗസല്‍ രംഗത്തെ യുവതാരം ദീപക് മറാ ഡെയുടെ ഗസലും കോഴിക്കോട്ടെ ആസ്വാദക ഹൃദയം കീഴടക്കി ഉമ്പായി ചിട്ടപ്പെടുത്തിയ ഗാന പ്രിയരെ ആസ്വാദകരെ മുതല്‍ റഫി – ലതാജി കൂട്ട്‌കെട്ടിയെ എക്കാലത്തെയും ഹിറ്റ് ഗാനമായ ജൊവാദാക്കിയാ വോ …. ആ നാ പല കാ വരെ 15 ഗാനങ്ങള്‍ മെഹ്ഫിലായി ഫാരിഷാ ഹുസൈന്‍ അവതരിപ്പിച്ചു. ബാബുരാജിന്റെ ‘കാണാന്‍ പറ്റാത്ത കനകത്തിന്‍ മണി മുത്തെ പാടിയപ്പോള്‍ സദസ് ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. തുടര്‍ന്ന് ഗുലാം അലിയുടെ സൂപ്പര്‍ ഹിറ്റ് ഗസല്‍ അവതരിപ്പിച്ച് ദീപക് മറാഡേയുടെ ഗസല്‍ ആസ്വദക മനസില്‍ മറ്റൊരു ഗസല്‍ മഴയായി പെയ്തു. ദര്‍ബാരി മുതല്‍ ഭട്ടിയാര്‍ വരെയുള്ള രാഗത്തില്‍ ഗുലാം അലിയുടെയും മെഹദിയാസിന്റെ സൂപ്പര്‍ ഹിറ്റുകള്‍ നിറഞ്ഞ ഗസല്‍ അവതരിപ്പിച്ചാണ് പരിപാടി സമാപിച്ചത്. സമാപന യോഗം ജില്ലാ കലക്ടര്‍ തേജ് ലോഹിത് റെഡ്ഢി ഉദ്ഘാടനം ചെയ്തു. മേയര്‍ ഡോ.ബീന ഫിലിപ്പ് മുഖ്യതിഥിയായി.
ഉമ്പായി മ്യൂസിക് അക്കാദമി പ്രസിഡന്റ് കെ. ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. സലാം, അഡ്വ. എം. രാജന്‍, എ.വി പ്രമോദ്, മുജീബ് ഗസല്‍, പി.വി മെഹബൂബ്, ഷാജി ചാലക്കുഴിയില്‍, കെ.ജെ സ്റ്റാന്‍ലി, നയന്‍ ജെ ഷാ, സന്നാഫ് പാലക്കണ്ടി, പ്രകാശ് പൊത്തായ എന്നിവര്‍ പ്രസംഗിച്ചു.