തലശ്ശേരി: ലോകപ്രകൃതി സംരക്ഷണദിനത്തിന്റെ ഭാഗമായി സംസ്ഥാന തലത്തില്‍ നടത്തുന്ന ‘തളിര്‍ക്കട്ടെ പുതുനാമ്പുകള്‍’ എന്ന പദ്ധതിയുടെ ഭാഗമായി ഗവ.ബ്രണ്ണന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നാഷനല്‍ സര്‍വിസ് സ്‌കീം വളന്റിയര്‍മാര്‍ തയാറാക്കിയ ആയിരത്തോളം വിത്തുരുളകള്‍ (seed balls) തലശ്ശേരി സബ് കലക്ടര്‍ ബംഗ്ലാവിന്റെ പരിസരത്ത് വിതറി. തലശ്ശേരി സബ് കലക്ടര്‍ അനുകുമാരി വിത്തുരുളകള്‍ വിതറി പദ്ധതി ഉദ്ഘാടനം ചെയ്തു. 2021 ലെ എന്‍.എസ്.എസ് സപ്തദിന സ്‌പെഷ്യല്‍ ക്യാമ്പില്‍ വളന്റിയര്‍മാര്‍ തയാറാക്കിയ ആത്ത, മാതളനാരങ്ങ, ഓറഞ്ച്, സീതപ്പഴം, ഞാവല്‍, കശുമാവ്, പേര തുടങ്ങിയവയുടെ വിത്തുരുളകളാണ് വിതറിയത്. പ്രിന്‍സിപ്പാള്‍ ആര്‍. സരസ്വതി, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ റീജ പി. റഷീദ്, വളന്റിയര്‍ ലീഡര്‍മാരായ ആശിത്, പുണ്യ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.