കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ഡീലേഴ്‌സ് മീറ്റ്

കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ഡീലേഴ്‌സ് മീറ്റ്

മലപ്പുറം: കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ മലപ്പുറം ജില്ലയിലെ അംഗീകൃത വിതരണക്കാരുടെ യോഗം മാനേജിങ് ട്രസ്റ്റിയും പ്രധാന വൈദ്യനുമായ ഡോ.പി.എം വാരിയര്‍ ഉദ്ഘാടനം ചെയ്തു. സി.ഇ.ഒ ഡോ. ജി.സി ഗോപാലപിള്ള, ട്രസ്റ്റിമാരായ ഡോ. കെ.മുരളീധരന്‍, ഡോ. പി.രാംകുമാര്‍, ജോയിന്റ് ജനറല്‍ മാനേജര്‍ (കോര്‍പറേറ്റ് അഫയേഴ്‌സ്) പി.രാജേന്ദ്രന്‍, ചീഫ് ആര്‍ & ഡി ഡോ. ടി.എസ് മാധവന്‍കുട്ടി, ചീഫ് ഫിനാന്‍സ് & അക്കൗണ്ട്‌സ് ഗംഗ ആര്‍.വാരിയര്‍, ചീഫ് മാര്‍ക്കറ്റിങ് കെ.പി നായര്‍, അഡീഷണല്‍ ചീഫ് മാര്‍ക്കറ്റിങ് മാനേജര്‍മാരായ പി.വേണുഗോപാലന്‍, ടി.ജയരാജ് എന്നിവര്‍ പങ്കെടുത്തു.
കോട്ടക്കല്‍ ആര്യവൈദ്യശാല അടുത്ത കാലത്തായി പുറത്തിറക്കിയ ഉല്‍പ്പന്നങ്ങളെ കുറിച്ച് ഡോ.ടി.എസ് മാധവന്‍ കുട്ടി (ചീഫ് ആര്‍ & ഡി) പരിചയപ്പെടുത്തി. ഡീലര്‍മാര്‍ക്ക് വേണ്ടി കുറ്റിപ്പുറം ഡീലര്‍ രാജേന്ദ്രന്‍, മാനേജിങ് ട്രസ്റ്റിയെ പൊന്നാട അണിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *