കോഴിക്കോട്: കെ.പി.എ.സ്.ടി.എ കോഴിക്കോട് റവന്യൂ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആറിന് രാവിലെ 10 മണിക്ക് ഡി.ഡി.ഇ ഓഫിസ് മാര്‍ച്ച് നടത്തും. പുതിയ ബസ്‌സ്റ്റാന്റ് പരിസരത്ത് നിന്നും ആരംഭിക്കുന്ന മാര്‍ച്ച് സംസ്ഥാന ജന.സെക്രട്ടറി പി.കെ അരവിന്ദന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എന്‍. ശ്യാംകുമാര്‍ മുഖ്യ പ്രഭാഷണം നടത്തും. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക, ഉച്ചഭക്ഷണത്തിനുള്ള തുക വര്‍ധിപ്പിക്കുക, മെഡിസെപ്പ് ആശങ്കകള്‍ പരിഹരിക്കുക, എയിഡഡ് അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കുക, സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ അധ്യാപക ഒഴിവുകളില്‍ ഉടന്‍ നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച്. പ്രസിഡന്റ് ഷാജു.പി.കൃഷ്ണന്‍, സെക്രട്ടറി ടി.കെ പ്രവീണ്‍, ട്രഷറര്‍ ടി.ടി ബിനു, പി.പി.രാജേഷ്, സി.സുധീര്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.