‘ഓണം ഖാദി മേള 2022’ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്തു

‘ഓണം ഖാദി മേള 2022’ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കോഴിക്കോട് സര്‍വോദയ സംഘത്തിന്റെ 2022ലെ ഓണം ഖാദിമേള മിഠായി തെരുവിലെ ഖാദി ഗ്രാമോദ്യോഗ് എമ്പോറിയത്തില്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ എസ്.കെ.അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. സര്‍വോദയ സംഘം പ്രസിഡന്റ് കെ.കെ മുരളീധരന്‍ മുഖ്യ പ്രഭാഷണം നടത്തി. ഉപഭോക്തൃ സംരക്ഷണ സമിതി പ്രസിഡന്റ് ടി.കെ.അസീസ് ആദ്യ വില്‍പ്പന ഏറ്റുവാങ്ങി.മേളയോടനുബന്ധിച്ച് ഖാദി ഗ്രാമവ്യവസായ ബോര്‍ഡും ഖാദി സ്ഥാപനങ്ങളും സംയുക്തമായി ആകര്‍ഷകമായ സമ്മാന പദ്ധതിയും ഒരുക്കിയിട്ടുണ്ട്. ഓരോ ആയിരം രൂപയുടെ പര്‍ച്ചേസിനും ഒരുസമ്മാന കൂപ്പണ്‍ വീതം ലഭിക്കും. ഒന്നാം സമ്മാനം 10 പവന്‍ സ്വര്‍ണ്ണ നാണയം, രണ്ടാം സമ്മാനം അഞ്ച് പവന്‍ സ്വര്‍ണ്ണനാണയം, മൂന്നാം സമ്മാനം ജില്ലാടിസ്ഥാനത്തില്‍ ഒരു പവന്‍സ്വര്‍ണ്ണ നാണയം വീതം 14 പേര്‍ക്കും ലഭിക്കും. കൂടാതെ ആഴ്ച തോറും നടത്തുന്ന നറുക്കെടുപ്പിലൂടെ 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും ലഭിക്കും.

വിവിധതരം തുണിത്തരങ്ങള്‍, ചെരിപ്പുകള്‍, ആയുര്‍വേദ സൗന്ദര്യ വര്‍ധക വസ്തുക്കള്‍, മണ്‍പാത്രങ്ങള്‍, ബാഗുകള്‍, ദൈവ വിഗ്രഹങ്ങള്‍, വിവിധ തരത്തിലുള്ള ഫര്‍ണീച്ചറുകള്‍ എന്നിവയെല്ലാം മേളയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഖാദി തുണിത്തരങ്ങള്‍ക്ക് 30% റിബേറ്റും, ഫര്‍ണീച്ചറുകള്‍ക്ക് 10% കിഴിവും ലതര്‍ ഉല്‍പ്പന്നങ്ങള്‍ക്കും കരകൗശല വസ്തുക്കള്‍ക്കും 10% കിഴിവും ഏര്‍പ്പെടു ത്തിയിട്ടുണ്ട്. പൊതുമേഖലാസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പലിശ രഹിത തവണ വ്യവസ്ഥകളിലൂടെ സാധനങ്ങള്‍ സ്വന്തമാക്കാനുള്ള അവസരവും മേളയോടനുബന്ധിച്ച് ഒരുക്കിയിട്ടണ്ട്. കെ.വി.ഐ.ബി ജൂനിയര്‍ സൂപ്രണ്ട് വി.വി രാഘവന്‍,കനറാ ബാങ്ക് ചീഫ് മാനേജര്‍ ഹരിഹരന്‍ ശബരിരാജ്, ജേക്കബ് വടക്കാഞ്ചേരി, ബൈജു.സി, കേരള സര്‍വോദയ സംഘം ചെയര്‍മാന്‍ യു.രാധാകൃഷ്ണന്‍ ആശംസകള്‍ അര്‍പ്പിച്ചു. സെക്രട്ടറി പി.വിശ്വന്‍ സ്വാഗതവും ഖാദി ഗ്രോമോദ്യോഗ് എമ്പോറിയം മാനേജര്‍ എന്‍. കൃഷ്ണന്‍കുമാര്‍ നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *