തിരുവനന്തപുരം: ഇത്തവണത്തെ ചിങ്ങം ഒന്ന് കര്‍ഷകദിനാഘോഷവുമായി ബന്ധപ്പെട്ട് ഒരു ലക്ഷം കൃഷിയിടങ്ങളില്‍ വിവിധ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് കൃഷിമന്ത്രി പി.പ്രസാദ് പറഞ്ഞു. ഇതിന്റെഭാഗമായി ഒരു ലക്ഷം പ്രാദേശിക തല ഉദ്ഘാടനങ്ങളും നടക്കുന്നതാണ്. കാലാവസ്ഥയും ഓരോ പ്രദേശത്തിന്റെ സാധ്യതകളെയും കണക്കിലെടുത്ത് അതാതു സ്ഥലങ്ങളിലുള്ള പ്രാദേശികമായ കൃഷി തെരഞ്ഞെടുക്കാം. മികച്ച രീതിയില്‍ കര്‍ഷക ദിനാഘോഷം സംഘടിപ്പിക്കുന്ന കൃഷി ഭവനുകളെ ബ്ലോക്ക് തലത്തില്‍ തിരഞ്ഞെടുക്കണമെന്നും ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനിച്ചു.
‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായി ഇതിനകം തന്നെ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് കൃഷി കൂട്ടങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്്. ഈ കൃഷി കൂട്ടങ്ങളുടെയും മറ്റു കര്‍ഷകരുടേയും നേതൃത്വത്തിലായിരിക്കും പുതുതായി കൃഷിയിറക്കുക. സംസ്ഥാന കര്‍ഷക ദിനാഘോഷത്തിന്റെയും കര്‍ഷക അവാര്‍ഡ് വിതരണത്തിന്റെയും ഒരുലക്ഷം കാര്‍ഷിക പ്രവര്‍ത്തനങ്ങളുടെ പ്രഖ്യാപനവും ആഗസ്റ്റ് 17 ന് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും. ഇതോടൊപ്പം ബ്ലോക്ക് തലത്തില്‍ പുതുതായി ആരംഭിക്കുന്ന കൃഷിമന്ത്രിയുടെ കര്‍ഷക സമ്പര്‍ക്ക പരിപാടിയായ കൃഷിദര്‍ശന്‍ന്റെയും ഉദ്ഘാടനംനടത്തപ്പെടുന്നതാണ്.