അലഹബാദ് കോടതി ജാമ്യം നിഷേധിച്ചു; സിദ്ദീഖ് കാപ്പന്‍ സുപ്രീം കോടതിയിലേക്ക്

അലഹബാദ് കോടതി ജാമ്യം നിഷേധിച്ചു; സിദ്ദീഖ് കാപ്പന്‍ സുപ്രീം കോടതിയിലേക്ക്

അലഹബാദ്: മലായളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ജാമ്യം നിഷേധിച്ച് അലഹബാദ് ഹൈക്കോടതി. ലക്‌നൗ ബെഞ്ചാണ് ജാമ്യം നിഷേധിച്ചത്. 2020 ഒക്ടബോര്‍ അഞ്ചിന് ഹത്രാസ് ബലാത്സംഗം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയാണ് സിദ്ദീഖ് അറസ്റ്റിലായത്. കഴിഞ്ഞ 22 മാസമായി ജയിലിലാണ്.

ഡല്‍ഹിക്കടുത്ത മഥുര ടോള്‍ പ്ലാസയില്‍ വച്ചാണ് സിദ്ദീഖിനെ അറസ്റ്റ് ചെയ്തത്. ഹത്രാസില്‍ കാലപശ്രമം നടത്തിയതായി കുറ്റപത്രത്തില്‍ പറയുന്നു. കാപ്പനെതിരേ യു.എ.പി.എ ചുമത്തുകയും രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം എന്നീ വകുപ്പുകളും യു.പി പോലിസ് കാപ്പനെതിരേ ചുമത്തിയിരുന്നു.

ഹരജയില്‍ ഇന്നലെ വാദം പൂര്‍ത്തിയായെങ്കിലും വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. കാപ്പന് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ ഐ.ബി സിങ്, ഇഷാന്‍ ഭഗല്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി. അലഹബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ സിദ്ദീഖ് കാപ്പന്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *