അധ്യാപക ക്ഷാമം പരിഹരിക്കണം ജോ: പി.ടി.എ ധര്‍ണ സമരം നടത്തി

അധ്യാപക ക്ഷാമം പരിഹരിക്കണം ജോ: പി.ടി.എ ധര്‍ണ സമരം നടത്തി

മാഹി: മയ്യഴി മേഖലയിലെ വിവിധ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഒഴിവുള്ള അധ്യാപക തസ്തികകളില്‍ നിയമനം നടത്താത്തതില്‍ പ്രതിഷേധിച്ച് മാഹി മേഖല ജോ: പി.ടി.എയുടെ നേതൃത്വത്തില്‍ മാഹി ഗവ.ഹൗസിനു മുന്നില്‍ പ്രതിക്ഷേധ ധര്‍ണ നടത്തി. മാഹിയിലെയും പുതുച്ചേരിയിലെയും ബന്ധപ്പെട്ട അധികാരികള്‍ക്ക് നിരവധി തവണ നിവേദനങ്ങള്‍ നല്‍കിയെങ്കിലും ഇതുവരെയും ശാശ്വതമായ ഒരു പരിഹാരവും കണാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. ഇനിയും കണ്ണ് തുറന്നില്ലെങ്കില്‍ ആഗസ്റ്റ് 10 മുതല്‍ വിദ്യാര്‍ഥികളെ സ്‌കൂളില്‍ അയക്കാതെയുള്ള സമരത്തിന് രക്ഷിതാക്കള്‍ നേതൃത്വം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ജോ: പി.ടി.എ പ്രസിഡന്റ് ഷാനിദ് മേക്കുന്ന് അധ്യക്ഷത വഹിച്ചു. ധര്‍ണ സമരം രമേശ് പറമ്പത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വടക്കന്‍ ജനാര്‍ദ്ദനന്‍, അഡ്വ: എം.ഡി തോമസ്, എം.രാജീവന്‍, ചാലക്കര പുരുഷു, ഐ.അരവിന്ദന്‍, കെ.വി ഹരീന്ദ്രന്‍, സുജേഷ്, ടി.കെ ഗംഗാധരന്‍, രസ്‌ന അരുണ്‍, ഷോഹിത സംസാരിച്ചു. സന്ദീവ് കെ.വി സ്വാഗതവും ഷെനി ചിത്രന്‍ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *