മാഹി: കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സഹായത്തോടെ എംപ്ലോയ്‌മെന്റ് സെന്ററുകളെ കരിയര്‍ ഗൈഡന്‍സ് സെന്ററുകളാക്കുന്ന പദ്ധതിയില്‍ മാഹിയും യാനവും ഉള്‍പ്പെടുത്തിയതായി മന്ത്രി ചന്ദ്ര പ്രിയങ്ക അറിയിച്ചു. മാതൃകാ കരിയര്‍ ഗൈഡന്‍സ് സെന്റര്‍ വഴി തൊഴിലന്വേഷകരെയും തൊഴിലുടമകളെയും ഏകോപിപ്പിച്ച് തൊഴില്‍ നിയമന ക്യാംപുകള്‍ നടത്തി യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുകയാണ് ലക്ഷ്യം. പുതുച്ചേരിയില്‍ 2016ല്‍ ആരംഭിച്ച സെന്റര്‍ വഴി 3159 പേര്‍ക്ക് തൊഴില്‍ നല്‍കി. കാരൈക്കലില്‍ പുതിയ സെന്റര്‍ ആരംഭിച്ചിട്ടുണ്ട്.