മതസൗഹാര്‍ദ സദസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും നടത്തി

മതസൗഹാര്‍ദ സദസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും നടത്തി

എരുമപ്പെട്ടി: ദാര്‍ശനികതയുടേയും ആത്മിയതയുടേയും നന്മയുടേയും ജീവിത തത്ത്വ രഹസ്യങ്ങളടങ്ങുന്ന പ്രകാശഗോപുരമാണ് ശ്രീ നാരായണ ഗുരുവെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ കരീം പന്നിത്തടം. ഇയ്യാല്‍ ശ്രീനാരായണ ഗുരു മന്ദിരത്തില്‍ സംഘടിപ്പിച്ച മതസൗഹാര്‍ദ സദസില്‍ ഗുരു സന്ദേശം നല്‍കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും നടത്തി. എം.എ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ക്യാമ്പ് കടങ്ങോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്.പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. രമാഭായ് ടീച്ചര്‍ മുഖ്യ പ്രഭാഷണം നടത്തി. ഡോക്ടര്‍ ആര്യ അശോക്, സുമന സുരേഷ്, ഗീത പ്രഭ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. അഡ്വ. എ.വി പ്രസാദ്, അനീഷ് ഇയ്യാല്‍, അശോകന്‍ നെല്ലിക്കല്‍, സുജാത ജയന്‍, രത്‌നമോഹന്‍, അശോക കുമാര്‍, ഗീത പ്രഭ, പ്രസീന സജി എന്നിവര്‍ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *