പ്ലസ് വണ്‍ ക്ലാസുകള്‍ ആഗസ്റ്റ് 25ന് ആരംഭിക്കും; വെള്ളിയാഴ്ച്ച ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും

പ്ലസ് വണ്‍ ക്ലാസുകള്‍ ആഗസ്റ്റ് 25ന് ആരംഭിക്കും; വെള്ളിയാഴ്ച്ച ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും

  • സംസ്ഥാന കലോത്സവം ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ കോഴിക്കോട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ആഗസ്റ്റ് 25ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ആദ്യ അലോട്ട്‌മെന്റ് വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും. രണ്ടാം ഘട്ട അലോട്ട്‌മെന്റ് 15നും മൂന്നാം ഘട്ട അലോട്ട്‌മെന്റ് 22നും പ്രസിദ്ധീകരിക്കും. നേരത്തെ 22ന് ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ട്രയല്‍ അലോട്ട്മെന്റിന്റെ സമയപരിധി നീട്ടിയതിന് പിന്നാലെ ആദ്യ അലോട്ട്മെന്റിന്റെ തിയതിയും മാറ്റുകയായിരുന്നു.

ഖാദര്‍ കമ്മിറ്റിയുടെ ആദ്യ ഘട്ട ശുപാര്‍ശകള്‍ ഈ വര്‍ഷം നടപ്പാക്കും. സ്‌കൂളിലെ ഉച്ച ഭക്ഷണ പദ്ധതിക്കായി 126 കോടി സര്‍ക്കാര്‍ അനുവദിച്ചു. കേന്ദ്രസര്‍ക്കാര്‍ 142 കോടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയിട്ടുണ്ട്. ദിവസ വേതന അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ അധ്യാപകരെ നിയമിക്കുമെന്നും 2022 – 23 അധ്യയന വര്‍ഷം അക്ഷരമാല പാഠപുസ്തകങ്ങളില്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

സ്‌കൂള്‍ യുവജനോത്സവം 2023 ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ കോഴിക്കോട് നടക്കും. ശാസ്‌ത്രോല്‍സവം നവംബറില്‍ എറണാകുളത്ത് നടക്കും. കായിക മേള നവംബറില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്നും മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *