പ്രതീക്ഷിക്കാത്തയിടങ്ങളില്‍ മണ്ണിടിച്ചിലിന് സാധ്യത, കാറ്റ് ശക്തിപ്രാപിക്കുന്നു, അതിതീവ്രമഴ തുടരും: മന്ത്രി കെ.രാജന്‍

പ്രതീക്ഷിക്കാത്തയിടങ്ങളില്‍ മണ്ണിടിച്ചിലിന് സാധ്യത, കാറ്റ് ശക്തിപ്രാപിക്കുന്നു, അതിതീവ്രമഴ തുടരും: മന്ത്രി കെ.രാജന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണെന്ന് മന്ത്രി കെ.രാജന്‍. അഞ്ചാം തീയതി വരെ നിലവിലെ കാലാവസ്ഥ തുടരുമെന്ന് കാലവസ്ഥാ വിദഗ്ധര്‍ അറിയിച്ചതായി മന്ത്രി പറഞ്ഞു.
അതുപോലെ കാറ്റ് ശക്തിപ്രാപിക്കുകയാണ്. 55 കി.മീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. അതിനാല്‍ പ്രത്യേകിച്ച് തീരദേശമേഖലയിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണം. അതുപോലെ ഏറ്റവും ശ്രദ്ധിക്കേണ്ടത് മലയോരമേഖലയിലുള്ളവരാണെന്ന് മന്ത്രി പറഞ്ഞു. എന്തെന്നാല്‍, പ്രതീക്ഷിക്കാത്തയിടങ്ങളില്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ മലയോര മേഖലയിലെ ജനങ്ങളും മേഖലയിലേക്കുള്ള യാത്രകളും ആവശ്യമെങ്കില്‍ മാത്രമേ നടത്താന്‍ പാടുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, ജനങ്ങള്‍ ഭയക്കേണ്ടതില്ലെന്നും ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു.

അഞ്ചാം തീയതിയോടുകൂടി മഴ കര്‍ണാടകത്തിലേക്ക് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ വടക്കന്‍ കേരളത്തില്‍ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *