ജലനിരപ്പ് ഉയര്‍ന്നു; ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ജലനിരപ്പ് ഉയര്‍ന്നു; ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

കൊച്ചി: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി, മുല്ലപ്പെരിയാര്‍ ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നു. ഇതേ തുടര്‍ന്ന് ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജലനിരപ്പ് 2375.53 അടിയായി ഉയര്‍ന്നിരിക്കുകയാണ്. ഇത് 2381.53 അടിയായാല്‍ ഓറഞ്ച് അലര്‍ട്ടും 2382.53 അടിയായാല്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിക്കും. മുല്ലപ്പെരിയാര്‍ ഡാമിലും ജലനിരപ്പ് നേരിയതോതില്‍ ഉയര്‍ന്നിട്ടുണ്ട്. 134.80 അടിയാണ് നിലവിലെ ജലനിരപ്പ്. 137.40 അടിയാണ് റൂള്‍ കര്‍വ്.
സംസ്ഥാനത്ത് രണ്ടു ദിവസമായി തുടരുന്ന കനത്തമഴയുടെ ശക്തി കുറഞ്ഞെങ്കിലും രണ്ടു ദിവസം കൂടി തീവ്ര മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂര്‍ എന്നീ എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് നിലവിലുള്ളത്.

നാളെ കോട്ടയം, ഇടുക്കി, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളല്‍ നാളെ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. വെള്ളിയാഴ്ചയോടെ സംസ്ഥാനത്തത് കനത്ത മഴയ്ക്കു ശമനമാവുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിഗമനം.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *