ചോമ്പാല: ശക്തമായ കാലവര്‍ഷത്തില്‍ ചോമ്പാലയില്‍ വീട് തകര്‍ന്നു. ശ്രീനാരായണ ഗുരുപഠന കേന്ദ്രം റോഡില്‍ കാരായി കോര്‍ണറിലുള്ള തൂവ്വാട്ട്കണ്ടി ലിബോയിയും കുടുംബവും താമസിക്കുന്ന വീടാണ് കാലവര്‍ഷക്കെടുതിയില്‍ മേല്‍ക്കൂര തകര്‍ന്ന് നിലംപൊത്തിയത്. പുലര്‍ച്ചെയാണ് സംഭവം. മുറികളില്‍ ആളില്ലാത്തതിനാല്‍ വീട്ടുകാര്‍ക്ക് അപകടമൊന്നും സംഭവിച്ചില്ല. അപകടത്തില്‍ വീടിന്റെ മേല്‍ക്കൂര മുക്കാല്‍ ഭാഗത്തോളം തകര്‍ന്നിരിക്കുകയാണ്.
സ്ഥലം എം.എല്‍.എ കെ.കെ രമ, അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍, വാര്‍ഡ് മെംബര്‍മാരായ കെ. ലീല, അനിഷ, വില്ലേജ് ഓഫിസര്‍ റിനീഷ് അസിസ്റ്റന്റ് വില്ലേജ് ഓഫിസര്‍ പ്രമോദ്, സി.എസ്.ഐ ഇടവകയിലെ ഫാദര്‍ ജോബി ജോര്‍ജ്ജ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബാബുരാജ്, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ അജിത തുടങ്ങി വിവിധ രാഷ്ടീയപാര്‍ട്ടികളുടെ പ്രതിനിധികളും സ്ഥലം സന്ദര്‍ശിച്ചു.
മുക്കാളിയിലെ പത്രവിതരണ സ്ഥാപനത്തിലാണ് ലിബോ ജോലി ചെയ്യുന്നത്. ലിബോയിയും ഭാര്യയും രണ്ട് മക്കളുമാണ് ഇവിടെ താമസം.