കിഷോര്‍ കുമാറിനും ലതാമങ്കേഷ്‌കറിനും ശ്രദ്ധാഞ്ജലിയുമായി ലൈവ് മ്യൂസിക്ക്

കിഷോര്‍ കുമാറിനും ലതാമങ്കേഷ്‌കറിനും ശ്രദ്ധാഞ്ജലിയുമായി ലൈവ് മ്യൂസിക്ക്

കോഴിക്കോട്: കിഷോര്‍ കുമാര്‍ ഫൗണ്ടേഷനും ലയണ്‍സ് ഇന്റര്‍നാഷണലും സംയുക്തമായി ഇതിഹാസ ഗായകരായ കിഷോര്‍ കുമാറിനും ലതാമങ്കേഷ്‌കറിനും സ്മരണാഞ്ജലിയര്‍പ്പിച്ച് നാളെ ടാഗോര്‍ ഹാളില്‍ വൈകുന്നേരം 6.30ന് ലൈവ് മ്യൂസിക്ക് സംഘടിപ്പിക്കുന്നതായി സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കിഷോര്‍ കുമാറിന്റെ 93ാമത് ജന്മദിനാഘോഷവും ലതാമങ്കേഷ്‌കറിന്റെ അനുസ്മരണത്തോടനുബന്ധിച്ചുമാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഫൗണ്ടേഷന്‍ പ്രസിഡന്റ് വിനീഷ് വിദ്യാധരന്‍ പറഞ്ഞു. ചടങ്ങ് ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ.പിസുധീര്‍ ഉദ്ഘാടനം ചെയ്യും. കിഷോര്‍ കുമാര്‍ അനുസ്മരണം കിഷോര്‍ കുമാര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി കിഷോര്‍ അനിയനും ലതാമങ്കേഷ്‌കര്‍ അനുസ്മരണം ഡോ. ഫസല്‍ ഗഫുറും നിര്‍വഹിക്കും.

ലയണ്‍സ് ഡിസ്ട്രിക്ട് ഫസ്റ്റ് വൈസ് ഗവര്‍ണര്‍ ടി.കെ രജീഷ്, ലയണ്‍സ് സെക്കന്റ് വൈസ് ഗവര്‍ണര്‍ കെ.വി രാമചന്ദ്രന്‍ എന്നിവര്‍ മുഖ്യതിഥികളാകും. കിഷോര്‍ കുമാറും ലതാലതാമങ്കേഷ്‌കറും പാടിയ യുഗ്മ ഗാനങ്ങളാണ് ലൈവ് മ്യൂസിക്കിന്റെ മുഖ്യ ആകര്‍ഷണം. ലതാമങ്കേഷ്‌കറിന്റെ ഗാനങ്ങള്‍ ചെന്നൈയില്‍ നിന്നുള്ള ഗായിക എസ്.ഗംഗയും കിഷോര്‍ കുമാറിന്റെ ഗാനങ്ങള്‍ യുവ ഗായകന്‍ സലീഷ് ശ്യാമും ആലപിക്കും. ഡോ. അനു ദേവാനന്ദ്, സുനില്‍ ഹരിദാസ് , കിഷോര്‍ അനിയന്‍, വിനീഷ് വിദ്യാധരന്‍ എന്നിവരും സഹ ഗായകരായി എത്തും. വാര്‍ത്താസമ്മേളനത്തില്‍ കിഷോര്‍ കുമാര്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് വിനീഷ് വിദ്യാധരന്‍ , ജോയിന്റ് സെക്രട്ടറി മുകേഷ് കുമാര്‍ , ലയണ്‍സ് ഡിസ്ട്രിക്ട് പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ സുനിത, ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് സെക്രട്ടറി പ്രേംകുമാര്‍ , കിഷോര്‍ കുമാര്‍ ഫൗണ്ടേഷന്‍ കോഓഡിനേറ്റര്‍ രേഖ അജിത്ത് എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *