കലാമണ്ഡലം ഷീബ കൃഷ്ണകുമാറിനെ ആദരിച്ചു

കലാമണ്ഡലം ഷീബ കൃഷ്ണകുമാറിനെ ആദരിച്ചു

രഞ്ചിത്ത് രാഘവന്‍ (പ്രസിഡന്റ്), ടി.കെ.രാജേഷ് (സെക്രട്ടറി)

തലശ്ശേരി: പ്രശസ്ത നര്‍ത്തകിയും നൃത്താധ്യാപികയുമായ തിരുവങ്ങാട്ടെ കലാമണ്ഡലം ഷീബ കൃഷ്ണകുമാറിനെ ടെലിച്ചറി ഫോര്‍ട്ട് വൈസ്‌മെന്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ തലശ്ശേരി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജമുനറാണി ആദരിച്ചു. ക്ലബ് പ്രസിഡന്റ് രഞ്ചിത്ത് രാഘവന്‍ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ഗവര്‍ണര്‍ അഡ്വ. വേണുഗോപാല്‍ പുതിയ ക്ലബ് ഭാരവാഹികളെ പ്രഖ്യാപിച്ചു. വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കെ.വി വിനോദ് കുമാര്‍ , പ്രശാന്ത് മാസ്റ്റര്‍ , എ.അനില്‍കുമാര്‍ എന്നിവര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ടി.കെ.രാജേഷ്, പ്രദീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി രഞ്ചിത്ത് രാഘവന്‍ (പ്രസിഡന്റ്), ടി.കെ.രാജേഷ് (സെക്രട്ടറി), കെ.പ്രദീഷ് കുമാര്‍ (ട്രഷറര്‍ ) എന്നിവരെ തെരഞ്ഞെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *