കോഴിക്കോട്: ഇന്ത്യന്‍ റെയില്‍വേയും ട്രാവല്‍ ടൈംസും സംയുക്തമായി ഓണത്തിന് കേരളത്തില്‍നിന്ന് ഭാരത്ഗൗരവ് യാത്ര സംഘടിപ്പിക്കും. ഓണം സ്‌പെഷ്യല്‍ യാത്രയില്‍ ഭക്ഷണം, താമസം, ട്രെയിന്‍ ടിക്കറ്റ്, ടൂര്‍മാനേജര്‍, സെക്യൂരിറ്റി, ഇന്‍ഷുറന്‍സ്, ഡെയ്‌ലി മിനറല്‍ വാട്ടര്‍ എന്നിവ ഉണ്ടായിരിക്കും. 11 ദിവസത്തെ ഉല റെയില്‍ പാക്കേജില്‍ മൈസൂര്‍, ഹംപി, ഹൈദരാബാദ്, രാമോജി ഫിലിംസിറ്റി,ഔറംഗാബാദ്, അജന്ത, എല്ലോറ, ഗുജറാത്ത് സ്റ്റാച്യു ഓഫ് യൂണിറ്റി, ഗോവ എന്നിവിടങ്ങളിലേക്ക് എ.സി കോച്ചിലും എ.സി അല്ലാത്ത കോ ച്ചിലും യാത്ര ബുക്ക് ചെയ്യാം.
ഉല റെയിലിലെ ആദ്യ യാത്ര ആരംഭിച്ചു. 12ദിവസംകൊണ്ട് യാത്ര അവസാനിക്കും. പുരി, കൊണാര്‍ക്ക്, ജയ്പൂര്‍, കൊല്‍ക്കത്ത, കാശി, ഗയ, പ്രയാഗ്‌രാജ്, വിജയവാഡ എന്നിവിടങ്ങളിലേക്കാണ് യാത്ര. കേരളത്തില്‍ നിന്ന് ആദ്യമായി തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ഭാരത് ഗൗരവ് ട്രെയിന്‍ ഓണത്തിനാണ് ആരംഭിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം എറണാകുളം, തൃശൂര്‍, ഷൊര്‍ണ്ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ നിന്ന് കയറാവുന്നതും ഇറങ്ങാവുന്നതുമാണ്. എല്‍.ടി.സി ഫെസിലിറ്റി ഉണ്ടായിരിക്കും. കോളജ് വിദ്യാര്‍ഥികള്‍ക്കും ആര്‍ക്കിടെക്ട് വിദ്യാര്‍ഥികള്‍ക്കും സഥ്‌ലങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരമാണിത്. ബുക്കിങ്ങിനായി ബന്ധപ്പെടുക: Malabar Area Associated Travesl: 9495985668, All Kerala Travel Timse: 9384821545. ഓണ്‍ലൈന്‍ ബുക്കിങ്ങിന്: www.ularail.com