22ാം വർഷവും തുടർച്ചയായി യു.എ.ഇയിൽ മുഹമ്മദ് റഫി അനുസ്മരണവും പുരസ്കാര വിതരണവും സംഘടിപ്പിച്ചു.

22ാം വർഷവും തുടർച്ചയായി യു.എ.ഇയിൽ മുഹമ്മദ് റഫി അനുസ്മരണവും പുരസ്കാര വിതരണവും സംഘടിപ്പിച്ചു.

ഷാർജ: അനശ്വര ഗായകൻ മുഹമ്മദ് റഫി അനുസ്മരണാർത്ഥം ചിരന്തനയും- ദർശന കലാസാംസ്കാരിക വേദിയും സംയുക്തമായി ‘റഫി നൈറ്റ്’ സംഘടിപ്പിച്ചു. 22ാമത് ചിരന്തന മുഹമ്മദ് റഫി പുരസ്കാരം സാമൂഹ്യ-സാംസ്കാരിക -മാധ്യമ പ്രവർത്തകനായ രാജീവ് മാത്യൂ, ജാൻസൺ മെഡിക്കൽ സെൻ്റർ എം.ഡി.എ.വി. സൈദ് എന്നിവർക്ക് സമ്മാനിച്ചു. യു.എ.ഇയിലെ അറിയപ്പെടുന്ന മുഹമ്മദ് റഫി ഗാനങ്ങൾ ആലപിക്കുന്ന യു.എ.ഇ.യിലെ അറിയപ്പെടുന്ന ഗായകരായ ഷഫീക്ക് തോഷി, അബ്ദുൽ മജീദ് ഷെയ്ക്ക് ബോബെ, ശാലിനി രാഘേഷ്, പി.എം.കെ.റഹിം, പി.മൊയ്തീൻ മുട്ടം – എന്നിവരേയും ചടങ്ങിൽ ആദരിച്ചു.

ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ് അഡ്വ. വൈ.എ റഹീം റഫി നൈറ്റ് ഉദ്ഘാടനം ചെയ്തു. പഞ്ചാബിന്റെ ബസുമതി അരി ഇന്ത്യക്ക് നൽകിയ ധാന്യ സമ്പത്ത് പോലെ വിലയേറിയ അമൂല്യമായ ഇതിഹാസ ഗായകനാണ് മുഹമ്മദ് റഫി എന്ന് കെ.എം.സി.സി യു.എ.ഇ. കമ്മിറ്റി ഖജാൻജി നിസാർ തളങ്കര റഫി അനുസ്മരണ യോഗത്തിൽ പറഞ്ഞു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ മുഹമ്മദ് റഫി തന്റെ ഗാനാലാപനത്തിലൂടെ സ്വാതന്ത്ര സമരത്തിനും മഹാത്മാഗാന്ധിക്കും നൽകിയ സുശക്തമായ പിന്തുണ വിലമതിക്കാൻ ആവാത്തതാണെന്നും അദ്ദേഹത്തെ രാജ്യം ആദരിക്കുന്ന സ്വാതന്ത്ര്യ സമര നായകനാണെന്നും റഫി അനുസ്മരണത്തിൽ മുഖ്യ പ്രഭാഷണം നടത്തി കൊണ്ട് ചിരന്തനയുടെ അധ്യക്ഷൻ പുന്നക്കൻ മുഹമ്മദലി അഭിപ്രായപ്പെട്ടു.

ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ സംഘടിപ്പിച്ച യോഗത്തിൽ ദർശന കലാ സാംസ്കാരിക വേദിയുടെ വർക്കിംഗ് പ്രസിഡന്റ് ഷറഫുദ്ദീൻ വലിയകത്ത് അധ്യക്ഷത വഹിച്ചു, രാജു മാത്യു, ഫർസാന അബ്ദുൽ ജബ്ബാർ യാബ് ലീഗൽ ഗ്രൂപ്പ് മാനേജർ, അബ്ദുള്ള മലിശ്ശേരി, ഷിബു ജോൺ, എന്നിവർ പ്രസംഗിച്ചു, അഖിൽ ദാസ് ഗുരുവായൂർ സ്വാഗതവും ഫൈസൽ.കെ.വി. ഏഴോം നന്ദിയും രേഖപ്പെടുത്തി തുടർന്ന് ദർശന കലാ വിഭാഗം കൺവീനർ വീണാ ഉല്ലാസിന്റെ നേതൃത്വത്തിൽ മുഹമ്മദ് റഫിയുടെ ഗാനങ്ങൾ ആലപിച്ച് “റഫി നൈറ്റും” അരങ്ങേറി.

Share

Leave a Reply

Your email address will not be published. Required fields are marked *