ഹിന്ദി അധ്യാപക ട്രെയിനിങ്ങിന് അപേക്ഷിക്കാം

അടൂര്‍: കേരള ഗവ.ഡിപ്ലോമ ഇന്‍ എലിമെന്ററി എജ്യൂക്കേഷന്‍ അധ്യാപക കോഴ്‌സിന്റെ 2022-24 ബാച്ചിന് അടൂര്‍ സെന്ററില്‍ അപേക്ഷ ക്ഷണിച്ചതായി ഭാരത് ഹിന്ദി പ്രചാര കേന്ദ്രം പ്രിന്‍സിപ്പാള്‍ അറിയിച്ചു.രണ്ടാം ഭാഷയായി ഹിന്ദി പഠിച്ച് പ്ലസ്ടൂവിന് അമ്പത് ശതമാനം മാര്‍ക്കുള്ളവര്‍ക്ക് അപേക്ഷിക്കാം. ഭൂഷണ്‍, സാഹിത്യവിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യ, ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. പ്രായപരിധി 17നും 35നും ഇടയില്‍. ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച്‌വര്‍ഷവും മറ്റു പിന്നോക്കക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവ് അനുവദിക്കും. ഈ-ഗ്രാന്റ് വഴി പട്ടികജാതി, മറ്റര്‍ഹ വിഭാഗത്തിന് ഫീസ് സൗജന്യം ഉണ്ടായിരിക്കും. പി.എസ്.സി അംഗീകാരം ഉള്ള കോഴ്‌സാണിത്. ആഗസ്റ്റ് 16 നകം-പ്രിന്‍സിപ്പാള്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം,അടൂര്‍, പത്തനംതിട്ട എന്ന വിലാസത്തില്‍ അപേക്ഷിക്കാം. ഫോണ്‍: 04734296496, 8547126028.

Share

Leave a Reply

Your email address will not be published. Required fields are marked *