വട്ടോളി: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പുതുക്കിപണിയുന്ന വട്ടോളി ഗവ. യു.പി സ്‌കൂളിന്റെ പ്രവൃത്തി ഉദ്ഘാടനം കെ.പി കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ നിര്‍വഹിച്ചു. കുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ റീത്ത അദ്ധ്യക്ഷയായി. കിഫ്ബി മുഖേന ഒരു കോടി രൂപയാണ് സര്‍ക്കാര്‍ പദ്ധതിക്കായി അനുവദിച്ചത്. ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് കെ.സി രാജീവന്‍ സ്വാഗതം പറഞ്ഞു. എല്‍.എസ്.ജി.ഡി കുന്നുമ്മല്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ടി.ടി സുധീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ.ഇ.ഒ ബിന്ദു, ബി.പി.സി സുനില്‍ മാസ്റ്റര്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.