മാഹി എസ്.പി.ക്ക് എം.എല്‍.എയുടേയും ആര്‍.എയുടെയും അഭിനന്ദനം

മാഹി എസ്.പി.ക്ക് എം.എല്‍.എയുടേയും ആര്‍.എയുടെയും അഭിനന്ദനം

മാഹി: ഹൃസ്വമായ കാലയളവില്‍ മയ്യഴിയിലെ ക്രമസമാധാന, ട്രാഫിക്, മേഖലയില്‍ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുകയും പോലിസിന് ജനകീയ മുഖം പ്രദാനം ചെയ്യുകയും ചെയ്ത മാഹി പോലിസ് സൂപ്രണ്ട് രാജശങ്കര്‍ വെള്ളാട്ടിന് മയ്യഴിയിലെ ജനപ്രതിനിധിയുടേയും ഭരണാധികാരിയുടേയും പ്രശംസ.
പരിതാപകരമായ ഇടുങ്ങിയ ദേശീയപാത നിലനില്‍ക്കെ ട്രാഫിക്ക് സംവിധാനത്തിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗിച്ച് ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള ശ്രമങ്ങളും അന്തര്‍സംസ്ഥാന മോഷണസംഘങ്ങളെ ശാസത്രീയമായി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനായതും ലഹരി മാഫിയാ സംഘങ്ങള്‍ക്ക് കടിഞ്ഞാണിടാനും പോലിസിന് ജനകീയ മുഖം പ്രദാനം ചെയ്യാനും എസ്.പി നടത്തിയ നിരന്തരമായ ശ്രമങ്ങള്‍ രമേശ് പറമ്പത്ത് എം.എല്‍.എയും റീജ്യണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ശിവ്‌രാജ് മീണയും പ്രത്യേകം എടുത്ത് പറഞ്ഞ് അനുമോദിച്ചു. മാഹിയില്‍ ട്രാഫിക് വിങ്ങിന്റെ ഉദ്ഘാടന ചടങ്ങിലാണ് നിറഞ്ഞ സദസ്സിന് മുന്നില്‍ ഇരുവരും മയ്യഴിക്ക് അഭിമാനമായി മാറിയ എസ്.പി.യെ അനുമോദിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *