പെരിയ ഇരട്ടക്കൊലപാതകം: മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ സി.ബി.ഐ കോടതി തള്ളി

പെരിയ ഇരട്ടക്കൊലപാതകം: മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ സി.ബി.ഐ കോടതി തള്ളി

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിലെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കൊച്ചി സി.ബി.ഐ കോടതിയാണ് തള്ളിയത്. കേസിലെ 11,15,17 പ്രതികളായ പ്രദീപ്, എ.സുരേന്ദ്രന്‍, റെജി വര്‍ഗീസ് എന്നിവരുടെ ഹരജിയാണ് തള്ളിയത്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാല്‍, കൃപേഷ് എന്നിവരെ 2019 ഫെബ്രുവരി 17നാണ് ഇവരെ കൊലപ്പെടുത്തിയത്. ആദ്യം ലോക്കല്‍ പോലിസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണ് സി.ബി.ഐ ഏറ്റെടുത്തത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സി.ബി.ഐ കുറ്റപത്രത്തില്‍ പറയുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *