ജില്ലാ മിനി വടംവലി ചാമ്പ്യന്‍ഷിപ്പ്: ഇരട്ടക്കിരീടവുമായി മുട്ടാഞ്ചേരി ഹസനിയ എ.യു.പി സ്‌കൂള്‍

ജില്ലാ മിനി വടംവലി ചാമ്പ്യന്‍ഷിപ്പ്: ഇരട്ടക്കിരീടവുമായി മുട്ടാഞ്ചേരി ഹസനിയ എ.യു.പി സ്‌കൂള്‍

കോഴിക്കോട്: കൈതപ്പൊയില്‍ മര്‍ക്കസ് പബ്ലിക് സ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ച് നടന്ന ആറാമത് ജില്ലാതല മിനി വടംവലി ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടിക്കളുടേയും പെണ്‍കുട്ടികളുടേയും വിഭാഗത്തില്‍ ജേതാക്കളായി മുട്ടാഞ്ചേരി ഹസനിയ എ.യു.പി സ്‌കൂള്‍ ഇരട്ടക്കിരീടം സ്വന്തമാക്കി. ഇരു വിഭാഗങ്ങളിലും രണ്ടാം സ്ഥാനം ഫറോക്ക് ഗണപത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനാണ്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പി.സി പാലം യു.പി സ്‌കൂളും പെണ്‍കുട്ടികളില്‍ മര്‍കസ് പബ്ലിക് സ്‌കൂളും മൂന്നാം സ്ഥാനം കരസ്ഥമാക്കി. സമാപനചടങ്ങില്‍ വിജയികള്‍ക്കുള്ള ട്രോഫികളും മെഡലുകളും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം ടി.എം. അബ്ദുറഹിമാന്‍ വിതരണം ചെയ്തു. വി.കെ തങ്കച്ചന്‍ അധ്യക്ഷത വഹിച്ചു. റിയാസ് അടിവാരം,അനീസ് മടവൂര്‍, പി.പി ഷഹര്‍ബാനു, കെ.സന്തോഷ് എന്നിവര്‍ സംസാരിച്ചു. ജില്ലാ അസോസിയേഷന്‍ സെക്രട്ടറി എം.പി മുഹമ്മദ് ഇസ്ഹാഖ് സ്വാഗതവും എന്‍.സി റഫീഖ് നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *