മാഹി: പിംഗലി വെങ്കയ്യക്കു സ്മരണാഞ്ജലി അര്‍പ്പിച്ചു കൊണ്ട് ചാലക്കര ഉസ്മാന്‍ ഗവ.ഹൈസ്‌കൂളില്‍ സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവ പരിപാടികള്‍ക്കു തുടക്കമായി. വിദ്യാലയത്തിലെ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ സുനിത മാണിയമ്പത്ത് ദേശീയ പതാകയുടെ സവിശേഷതയും മഹത്വവും കുട്ടികള്‍ക്ക് വ്യക്തമാക്കിക്കൊടുത്തു. ദേശീയ പതാക രൂപകല്‍പന ചെയ്ത സ്വാതന്ത്ര്യ സമര സേനാനി പിങ്കലി വെങ്കയ്യയുടെ 146ാം ജന്മദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ ദേശിയ പതാകയുടെ ചരിത്രം പ്രധാനാധ്യാപകന്‍ എം. മുസ്തഫ വിശദീകരിച്ചു. ചിത്രകലാധ്യാപകന്‍ ടി.എം സജീവന്റെ നേതൃത്വത്തില്‍ കുട്ടികള്‍ കടലാസുകൊണ്ട് ദേശീയ പതാക നിര്‍മാണം പരിശീലിച്ചു.സഹ പ്രധാനാധ്യാപിക എ.ടി പത്മജ അധ്യക്ഷത വഹിച്ചു. എ.ശീതള്‍, അമയ സുധീര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ ദേശഭക്തി ഗാനാലാപനവുമുണ്ടായി.