കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനിരയായവര്‍ക്ക് പണം നല്‍കുന്നത് നിര്‍ത്തിവയ്ക്കണമെന്ന് ഹൈക്കോടതി. അടിയന്തരാവശ്യമുള്ളവര്‍ക്ക് മാത്രം പണം തിരിച്ചുനല്‍കാം. പണം എങ്ങനെ തിരിച്ചുനല്‍കണമെന്നതിനെ കുറിച്ച് കൃത്യമായ പദ്ധതി തയാറാക്കി സര്‍ക്കാര്‍ അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
നിക്ഷേപ കാലാവധി കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാത്തത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികളിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പണം തിരിച്ചുനല്‍കുമ്പോള്‍ സ്വാധീനം ഉള്ളവര്‍ക്ക് ബാങ്കില്‍ നിന്ന് ആദ്യം പണം തിരികെ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണ് തല്‍ക്കാലം സ്ഥിരം നിക്ഷേപകരായ ആര്‍ക്കം പണം നല്‍കേണ്ടതില്ല എന്ന് നിര്‍ദേശിക്കുന്നതെന്നും കോടതി വ്യക്തമാക്കി. എന്നാല്‍, ചികിത്സ പോലെയുള്ള അത്യാവശ്യകാര്യങ്ങള്‍ക്ക് പണം നല്‍കാമെന്നും ഇത്തരത്തില്‍ പണം നല്‍കിയവരെ കുറിച്ച് കൃത്യമായി അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് പത്താം തിയതി കോടതി വീണ്ടും പരിഗണിക്കും.