കോഴിക്കോട്: വര്‍ഷങ്ങളായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ജോലിക്ക് വേണ്ടി കാത്തിരിക്കുന്ന അഭ്യസ്തവിദ്യരും തൊഴില്‍ രഹിതരുമായ പട്ടിക വിഭാഗ ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യതയുടെ അടിസ്ഥാനത്തില്‍ ജോലി നല്‍കണമെന്ന് കേരള ദലിത് യുവജന ഫെഡറേഷന്‍ (ഡെമോക്രാറ്റിക്ക് ) ജില്ലാ നേതൃസമ്മേളനം സര്‍ക്കാരിനോടാവശ്യപ്പെട്ടു. വിവിധ കോര്‍പറേഷനുകളിലും സഹകരണ സ്ഥാപനങ്ങളിലും സ്വന്തക്കാര്‍ക്ക് നല്‍കുന്ന പിന്‍വാതില്‍ നിയമനം നീതി നിഷേധവും അപലപനീയവുമാണെന്ന് നേതൃസമ്മേളനം ഉദ്ഘാടനം ചെയ്ത ജില്ലാ പ്രസിഡന്റ് പി.ടി.ജനാര്‍ദ്ദനന്‍ അഭിപ്രായപ്പെട്ടു.
യുവജന ഫെഡറേഷന്‍ ജില്ലാപ്രസിഡന്റ് സി.കെ മണി അദ്ധ്യക്ഷത വഹിച്ചു. കെ.ഡി.എഫ്(ഡി) സംസ്ഥാനപ്രവര്‍ത്തക സമിതി അംഗം കെ.വി സുബ്രഹ്മണ്യന്‍ മുഖ്യപ്രഭാഷണം നടത്തി. കെ.ഡി.എഫ്(ഡി) ജില്ലാജനറല്‍ സെക്രട്ടറി എം.കെ കണ്ണന്‍, കെ.ഡി.എം.എഫ്(ഡി) സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി കമല, ജില്ലാ പ്രസിഡന്റ് എന്‍. ശ്രീമതി, ജില്ലാഭാരവാഹികളായ എം.പി ശാരദ, നിഷാ സുരേഷ്, കെ.എം പത്മിനി, ശ്രീജ പെരിങ്ങളം, യുവജന ഫെഡറേഷന്‍ ജില്ലാ ജന.സെക്രട്ടറി ഇ.പി ശ്രീജിത്ത് എന്നിവര്‍ പ്രസംഗിച്ചു.