കോഴിക്കോട്: ഗസല്‍ ചക്രവര്‍ത്തി ഉമ്പായിയുടെ സ്മാരകമായി ഉയരുന്ന ഉമ്പായി മ്യൂസിക് അക്കാദമിക്ക് സര്‍ക്കാര്‍ സഹായം ഉറപ്പാക്കുമെന്ന് തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ. ഉമ്പായി ഹിന്ദുസ്ഥാനി സംഗീത പരിപാടി തരംഗ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്പായി മ്യൂസിക്ക് അക്കാദമി പ്രസിഡന്റ് കെ.ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഉമ്പായി മ്യൂസിക് അക്കാദമി അവാര്‍ഡ് ഉമ്പായിയുടെ ഭാര്യ ഹഫീസ ഉമ്പായില്‍ നിന്നും ഗസല്‍ ഗായകന്‍ ഷഹബാസ് അമന്‍ ഏറ്റുവാങ്ങി. കവി ആലങ്കോട് ലീലാകൃഷ്ണന്‍ ഉമ്പായി അനുസ്മരണ ഭാഷണം നടത്തി. എം.എല്‍.എമാരായ ഡോ.എം.കെ മുനീര്‍, പി.ടി.എ റഹിം, മലബാര്‍ ഗോള്‍ഡ് ചെയര്‍മാന്‍ എം.പി അഹമ്മദ് , യു.എല്‍.സി.സി ചെയര്‍മാന്‍ രമേശന്‍ പാലേരി, മദര്‍ ഒപ്റ്റിക്കല്‍സ് സി.എം.ഡി മുസ്തഫ എന്നിവര്‍ പ്രസംഗിച്ചു. അക്കാദമി സെക്രട്ടറി കെ.സലാം സ്വാഗതവും ട്രഷറര്‍ പ്രകാശ് പൊതയത്ത് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഷഹബാസ് അമന്‍ ഗാനങ്ങള്‍ ആലപിച്ചു. ബെന്ന ചേന്ദമംഗല്ലൂരായിരുന്നു പ്രോഗ്രാം അവതരണം. ഇന്ന് ശരണ്യസ് സഹസ്ര കള്‍ച്ചറല്‍ ട്രസ്റ്റ് ഒരുക്കുന്ന കഥക് ഫ്യൂഷനും റഫി, മുകേഷ്, കിഷോര്‍,ലതാ മങ്കേഷ്‌കര്‍, ബാബുരാജ് എന്നിവരുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കി ഫിലിമി ഗസലും നടക്കും.