സംസ്ഥാന വിവരാവകാശ കമ്മിഷണറായി എ.അബ്ദുള്‍ ഹക്കീമിനെ നിയമിച്ചു

സംസ്ഥാന വിവരാവകാശ കമ്മിഷണറായി എ.അബ്ദുള്‍ ഹക്കീമിനെ നിയമിച്ചു

തിരുവനന്തപുരം: എ. അബ്ദുള്‍ ഹക്കീമിനെ സംസ്ഥാന വിവരാകാശ കമ്മിഷണറായി നിയമിച്ചു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ അഡിഷണല്‍ ഡയരക്ടറായി വിരമിച്ച അദ്ദേഹം ഡെപ്യൂട്ടി ഡയരക്ടര്‍, ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ (വിവിധ ജില്ലകളില്‍), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ സ്‌പെഷ്യല്‍ ഓഫിസര്‍, റൂറല്‍ ഇന്‍ഫര്‍മേഷന്‍ ചീഫ് ഓഫിസര്‍, കേരള മീഡിയ അക്കാദമി സെക്രട്ടറി, റവന്യൂ പബ്ലിസിറ്റി ഓഫിസര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇംഗ്ലീഷ്, അറബി സാഹിത്യങ്ങളില്‍ ബിരുദാനന്തര ബിരുദവും ന്യൂഡല്‍ഹി ഐ.ഐ.എം.സിയില്‍നിന്ന് ജേണലിസവും ഐ.ഐ.എമ്മില്‍നിന്ന് മാനേജ്‌മെന്റ് പരിശീലനവും നേടിയ അദ്ദേഹത്തിന് മൂന്ന് തവണ സര്‍ക്കാരിന്റെ ഗുഡ് സര്‍വിസ് എന്‍ട്രിയും ലഭിച്ചിട്ടുണ്ട്. കായംകുളം കൊറ്റുകുളങ്ങര സ്വദേശിയാണ് അദ്ദേഹം.

Share

Leave a Reply

Your email address will not be published. Required fields are marked *