കൊച്ചി: ശക്തമായ മഴ തുടരുമെന്ന സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ് തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലെ കലക്ടര്‍മാര്‍. പ്രഫഷണല്‍ കോളജുകളുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണെന്ന് അറിയിച്ചു.
മഴ തുടരുന്ന സാഹചര്യത്തില്‍ അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ അടച്ചു. വെള്ളിയാഴ്ച വരെയാണ് അടച്ചത്.
പത്തനംതിട്ടയില്‍ ശക്തമായ മഴ തുടരുകയാണ്. പലയിടത്തും മണ്ണിടിച്ചിലുണ്ടായി. വീടുകളില്‍ മഴയെ തുടര്‍ന്ന് വനമേഖലകളില്‍ ട്രക്കിങ് നിരോധിച്ചിട്ടുണ്ട്.