വികസനത്തിന്  രാഷ്ട്രീയം തടസമാവില്ല: പുതുച്ചേരി എം.എല്‍.എ അശോക് ബാബു

വികസനത്തിന് രാഷ്ട്രീയം തടസമാവില്ല: പുതുച്ചേരി എം.എല്‍.എ അശോക് ബാബു

മാഹി: വികസനത്തിന് രാഷ്ട്രീയം തടസമാവില്ലായെന്നും മയ്യഴിയുടെ വികസനത്തിന് എന്നും കൂടെയുണ്ടാകുമെന്നും പുതുച്ചേരി എം.എല്‍.എ അശോക് ബാബു. എം.എല്‍.എയുടെ വികസന ഫണ്ടുപയോഗിച്ച് നിര്‍മിക്കുന്ന ചെമ്പ്ര – കുയ്യാല്‍ റോഡിന്റെ ഭൂമി പൂജയും ചെമ്പ്ര സുബ്രഹ്മണ്യ ക്ഷേത്രം റോഡിന്റെ നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനവും പുതുച്ചേരി നിയമസഭാ സ്പീക്കര്‍ ഏമ്പലം ആര്‍.സെല്‍വം നിര്‍വഹിച്ചു.
മാഹിയുടെ വികസനത്തിന് കൊടിയുടെ നിറമോ, മണ്ഡലമോ തടസമല്ലെന്നും, തന്റെ മണ്ഡലമല്ലെങ്കിലും മാഹിയുടെ വികസനത്തിന് വേണ്ടി ഇനിയും പ്രവര്‍ത്തിക്കുമെന്നും ആശംസാ പ്രസംഗത്തിനിടെ എം.എല്‍.എ അശോക് ബാബു പറഞ്ഞു. 25 ലക്ഷം രൂപയാണ് എം.എല്‍.എ അശോക് ബാബുവിന്റെ വികസന ഫണ്ടില്‍ നിന്നും മാഹിയിലെ ചെമ്പ്ര റോഡ് നിര്‍മാണത്തിനായി നീക്കിവച്ചത്. മാഹി എം.എല്‍.എ രമേശ് പറമ്പത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മാഹി റീജ്യണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ശിവ് രാജ് മീണ സ്വാഗതവും മാഹി മുനിസിപ്പാല്‍ കമ്മീഷണര്‍ വി.സുനില്‍ കുമാര്‍ നന്ദിയും പറഞ്ഞു. ശിവപ്രസാദ് നമ്പൂതിരിയുടെ കാര്‍മികത്വത്തിലാണ് ഭൂമി പൂജ ചടങ്ങുകള്‍ നടന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *