കോഴിക്കോട്: ലയണ്‍സ് ക്ലബ് ഓഫ് കാലിക്കറ്റ് സില്‍വര്‍ ഹില്‍സിന്റെ 2022-23 വര്‍ഷത്തെ ഭാരവാഹികളാ
യി പ്രവീണ്‍ കുമാര്‍.പി (പ്രസിഡന്റ്), രതീഷ്.പി.വി (സെക്രട്ടറി), പി.എസ്.അബ്ദുല്‍ ഗഫൂര്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ യോഹന്നാന്‍ മട്ടത്തില്‍ സ്ഥാനാരോഹണം നടത്തി. വിശപ്പ് രഹിത പദ്ധതിയുടെ ഭാഗമായി ഹോം ഓഫ് ലൗവില്‍ പ്രഭാത ഭക്ഷണ വിതരണവും, മേത്തോട്ട് താഴം ലയണ്‍സ് പകല്‍ വീട്ടില്‍ പത്രവും വീല്‍ ചെയറും , സഹല്യ ആയുര്‍വേദ ഹോസ്പിറ്റലിലെ ഡോ.മനോജിന്റെ നേതൃത്വത്തില്‍ ആയുര്‍വേദ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും, ബയോട്ടിക്‌സ് ലാബിന്റെ നേതൃത്വത്തില്‍ അസ്ഥിബല പരിശോധന ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും, ഡോ.ചന്ദ്രകാന്തി (മലബാര്‍ നേത്രാലയ)ന്റെ നേതൃത്വത്തില്‍ നേത്ര പരിശോധന ക്യാമ്പും നടത്തി.
ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ.പി.സുധീര്‍ ഉദ്ഘാടനം ചെയ്തു. ഡോക്ടേഴ്‌സ് ഡേയുടെ ഭാഗമായി ഡോ.മെഹറൂഫ് രാജിനെയും, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഡേയുടെ ഭാഗമായി ഷിബുലന്ത് കമാലിനെയും ആദരിച്ചു. മേത്തോട്ട് താഴം വായനശാല അങ്കണത്തില്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ.പി.സുധീര്‍ വൃക്ഷതൈ നട്ടു. രക്തദാനത്തിന്റെ ഭാഗമായി മെഡിക്കല്‍ കോളജില്‍ രക്തദാനവും, പീഡിയാട്രിക് കാന്‍സര്‍ ബാധിച്ച കുട്ടികള്‍ക്ക് 100ഓളം കിറ്റുകളും നല്‍കി. ഡിസ്ട്രിക്ട് ഗവര്‍ണറെ പൊന്നാടയണിയിച്ചു. പരിപാടിയില്‍ പ്രസിഡന്റ് പി.പ്രവീണ്‍കുമാര്‍, സെക്രട്ടറി രതീഷ്.പി.വി, ട്രഷറര്‍ സുബൈര്‍ കൊളക്കാടന്‍, സുനില്‍കുമാര്‍, പി.കെ.സെനോണ്‍ ചെക്യാട്, ഇ.കെ.സത്യപാലന്‍, ഷജീവ് എന്നിവര്‍ പങ്കെടുത്തു. ക്ലബിന്റെ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് 25 ഓളം സര്‍വിസ് പ്രൊജക്ടുകള്‍ നടപ്പാക്കും.