കോഴിക്കോട്: കാലിക്കറ്റ് ഗ്രീന്‍സിറ്റി 2022-23 വര്‍ഷത്തേക്കുള്ള ഭാരവാഹികളായി. പി. പത്മപ്രഭ (പ്രസിഡന്റ്),
രാധാകൃഷ്ണന് നായര്‍ (സെക്രട്ടറി), പോള്‍സണ്‍ സി.ജെ(ട്രഷറര്‍) എന്നിവര്‍ സ്ഥാനമേറ്റു. സ്ഥാനാരോഹണ
ചടങ്ങില്‍ നിയുക്ത ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ.സേതു ശിവശങ്കര്‍ മുഖ്യാതിഥിയായിരുന്നു. മോഹന്‍ദാസ് മേനോന്, അഡ്വ.രാധാകൃഷ്ണന്, ഷാജി എം.എം, സാജിത് ഞാളൂര്, ഡോ.ജോര്‍ജ് അബ്രഹാം തളനാനി എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാനത്തെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന 400 വിദ്യാര്‍ഥികള്‍ക്ക് പിലാത്തറ ഹോപ്പ് ട്രസ്റ്റുമായി സഹകരിച്ച് സൗജന്യ എന്‍ജിനീയറിങ് പഠനത്തിനുള്ള സൗകര്യമൊരുക്കുമെന്ന് പ്രസിഡന്റ് പി.പത്മപ്രഭ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.