കോഴിക്കോട്: ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് ഹെറിറ്റേറ്റ് സര്‍ക്കിള്‍ (ഐ.സി.എച്ച്.സി) ഏര്‍പ്പെടുത്തിയ ‘മൗലാന അബുല്‍ കലാം ആസാദ്’പ്രവാസി വിദ്യാഭ്യാസ പുരസ്‌കാരം ഡോ. ഷാമില അഹമ്മദ് നമ്പൂരി മഠത്തിന് മുന്‍ വൈസ് ചാന്‍സലര്‍ കെ.കെ.എന്‍ കുറുപ്പ് സമ്മാനിച്ചു.
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75ാം അമൃത വാര്‍ഷിക വേളയില്‍ അതിനെ മഹത്വവല്‍ക്കരിച്ച് ഭാവി തലമുറക്ക് കൂടി ഊര്‍ജ്ജവും ഉള്‍വെളിച്ചവും പകരുകയാണ് ഭാരതവീരപുത്രരില്‍ പ്രഥമ നിരയിലെ മൗലാന അബുല്‍ കലാം ആസാദിന്റെ നാമധേയത്തിലുള്ള ഈ പുരസ്‌കാരസമര്‍പ്പണത്തിലൂടെ ഐ.സി.എച്ച്.സി നിര്‍വഹിച്ചിരിക്കുന്നതെന്ന് ഡോ.കെ.കെ.എന്‍ കുറുപ്പ് പറഞ്ഞു.
25000 രൂപയും ആദരഫലകവും കീര്‍ത്തി പത്രവും പൊന്നാടയുമടങ്ങുന്നതാണ് അവാര്‍ഡ്. പ്രസിഡന്റ് ഡോ.കെ.ജി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മികച്ച അധ്യാപന സേവനത്തിന് രാഷ്ട്രപതിയുടെ ദേശീയ പുരസ്‌കാരത്തിന് അര്‍ഹനായ പി.എ സീതി മാസ്റ്റര്‍, എന്‍.കെ.എം ശരീഫ്, കുര്യന്‍ സാമുവല്‍, കെ.എസ് അബ്ദുല്‍ അസീസ്, കെ.വി അനില്‍കുമാര്‍, ജോസ് കുരിശിങ്കല്‍ ആശംസകള്‍ നേര്‍ന്നു. കെ.എ ജബ്ബാരി സ്വാഗതവും സെക്രട്ടറി സൈബുന്നിസ ഖാദര്‍ നന്ദിയും പറഞ്ഞു.