മൊകവൂര്‍: മൊകവൂര്‍ കുനിമ്മല്‍ താഴം ജങ്ഷനില്‍ അടിപ്പാത നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മൊകവൂര്‍ എന്‍.എച്ച് അടിപ്പാത ജനകീയസമിതി ബഹുജന ധര്‍ണ സമരം നടത്തി. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫസര്‍ ശോഭീന്ദ്രന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ജനകീയ സമിതി ചെയര്‍മാന്‍ കെ.ടി.അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. പി.ചന്തു, കെ.സുരേന്ദ്രന്‍, ടി.ഗോപകുമാര്‍, ടി.എസ്.പ്രേമ, കെ.പീതാംബരന്‍ നായര്‍, ശൈലജ ജയകൃഷ്ണന്‍, രാഹുല്‍ വെള്ളാങ്കുര്‍, പി.ജയരാജന്‍, ഒ.കെ.യു.നായര്‍, വി ടി.രമേശ് ബാബു, ശ്വേതാ സജീവ്, ഗോവിന്ദരാജ്.എം,കിഴക്കയില്‍ ബിജുമാഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സമരം ശക്തമാക്കുവാന്‍ സമിതി ഐകകണ്‌ഠേന തീരുമാനിച്ചു. ജനകീയ സമിതി കണ്‍വീനര്‍ സി.അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. ട്രഷറര്‍ രാവുണ്ണിക്കുട്ടി കെ.പി നന്ദി രേഖപ്പെടുത്തി.