മാഹി: ഗതാഗതക്കുരുക്കില്‍ വലയുന്ന മാഹി ദേശീയപാതയില്‍ ഗതാഗതം സുഗമമാക്കാന്‍ പ്രത്യേക ട്രാഫിക് വിഭാഗം രുപീകൃതമായി. മാഹി പോലിസ് സ്റ്റേഷന് പിറകില്‍ പുഴക്കരയില്‍ നടന്ന ചടങ്ങ് രമേശ് പറമ്പത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. റീജ്യണല്‍ അഡ്മിനിസ്ട്രേറ്റര്‍ ശിവ്രാജ് മീണ അധ്യക്ഷനായി. നഗരസഭാ കമ്മീഷണര്‍ വി.സുനില്‍കുമാര്‍, പി.ഡബ്ല്യു.ഡി അസി. എന്‍ജിനീയര്‍ രാജേന്ദ്രന്, ആരോഗ്യ വകുപ്പ് ഡെ. ഡയരക്ടര്‍ ഡോ. കെ.വി പവിത്രന്, പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയര്‍ സലീം, സംസാരിച്ചു. പോലിസ് സൂപ്രണ്ട് രാജശങ്കര്‍ വെള്ളാട്ട് സ്വാഗതം പറഞ്ഞു.