കോഴിക്കോട്: കാലത്തിന്റെ കുത്തൊഴുക്കില്‍ മുങ്ങിപോകുന്നവനല്ല , കാലത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ അറിയുകയും ഒപ്പമുള്ളവരെ ആ പാതയില്‍ മുന്നേറാന്‍ പ്രേരിപ്പിക്കുന്നവരുമാണ് യഥാര്‍ഥ സാഹിത്യകാരന്മാരെന്നും പ്രേംചന്ദ് അതിന് ദീപ്ത ഉദാഹരണമാണെന്നും ഡോ. ആര്‍സു അഭിപ്രായപെട്ടു. ഈശ്വരീയ കഥാപാത്രങ്ങള്‍ക്ക് മാത്രം പ്രമുഖസ്ഥാനം ലഭിച്ചിരുന്ന ഹിന്ദി സാഹിത്യത്തില്‍ സാധാരണ മനുഷ്യര്‍ക്ക് സ്ഥാനം നല്‍കിയപ്പോഴാണ് പ്രേംചന്ദ് ഒരു പ്രകാശ സ്തംഭമായതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ഭാഷാ സമന്വയ വേദി രാമനാട്ടുകര പാരഡൈസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രേം ചന്ദ് ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.പി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. വേലായുധന് പളളിക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ.ഗോപി പുതുക്കോട്, സി. സുരേഷ് രാജന്, എ.രാമചന്ദ്രന് , ഡോ. എം.കെ പ്രീത, കെ.മനോജ് കുമാര്‍ , ടി.എം ഗിരിജ , രേണുകുമാരി , സുന്ദര്‍രാജ്, പി.വിജയകൃഷ്ണന് , സി.വി പുഷ്പ എന്നിവര്‍ പ്രസംഗിച്ചു. കെ.എം വേണുഗോപാല്‍ സ്വാഗതവും , പി.കാളിദാസന് നന്ദിയും പറഞ്ഞു.