നഞ്ചിയമ്മയെയും അപര്‍ണ്ണ ബാലമുരളിയേയും ഹാര്‍വെസ്റ്റേ ആദരിച്ചു

നഞ്ചിയമ്മയെയും അപര്‍ണ്ണ ബാലമുരളിയേയും ഹാര്‍വെസ്റ്റേ ആദരിച്ചു

പട്ടാമ്പി: ദേശീയ പുരസ്‌കാരം നേടിയ പിന്നണി ഗായിക നഞ്ചിയമ്മയെയും മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ അപര്‍ണ്ണ ബാലമുരളിയേയും പട്ടാമ്പിയിലെ ഹാര്‍വെസ്റ്റേ ആദരിച്ചു. പുതിയ തലമുറയെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനും കേരളത്തില്‍ പുതിയ ഒരു കാര്‍ഷിക സംസ്‌കാരം രൂപപ്പെടുത്തുന്നതിനുമായി പട്ടാമ്പി ഗുരുവായൂര്‍ റോഡില്‍ പ്രവര്‍ത്തിച്ചുവരുന്ന ഹാര്‍വെസ്റ്റേയുടെ പ്രവര്‍ത്തകര്‍ നഞ്ചിയമ്മയുടെ അട്ടപ്പാടിയിലെ നക്കുപ്പതി ഊരിലെത്തിയാണ് ആദരിച്ചത്.

മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടിയ നഞ്ചിയമ്മയെ ഹാര്‍വെസ്റ്റേയുടെ പ്രവര്‍ത്തകര്‍ പൊന്നാട അണിയിച്ച് ആദരിക്കുന്നു

 

മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ അപര്‍ണ്ണ ബാലമുരളിയെ തൃശ്ശൂരിലെ വീട്ടിലെത്തി ഹാര്‍വെസ്റ്റേയുടെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ കെ.പി വിജീഷ് ആദരിച്ചപ്പോള്‍

ഹാര്‍വെസ്റ്റേയുടെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ വിജീഷ് കെ.പി നഞ്ചിയമ്മയെ പൊന്നാട അണിയിച്ചാണ് ആദരിച്ചത്. ഹാര്‍വെസ്റ്റേ ഡയറക്ടര്‍ അരുണ്‍.കെ യും ചടങ്ങില്‍ സംബന്ധിച്ചു. തമിഴ് സിനിമ സൂരറൈ പോട്രി ലെ ബൊമ്മിയിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ അപര്‍ണ്ണ ബാലമുരളിയെ തൃശ്ശൂരിലെ വീട്ടിലെത്തിയാണ് ഹാര്‍വെസ്റ്റേ പ്രവര്‍ത്തകര്‍ ആദരിച്ചത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *