മാഹി: പ്രശസ്തമായ തൊടുവക്കാട്ടില്‍ മഠത്തില്‍ തറവാടിന്റെ തലമുറകളുടെ കുടുംബ സംഗമം തലശ്ശേരി സംഗമം ഓഡിറ്റോറിയത്തില്‍ നടന്നു. ഖുര്‍ആന്‍ പാരായണത്തോടെ തുടങ്ങിയ ചടങ്ങ് മുതിര്‍ന്ന അംഗം നഫീസ ഉദ്ഘാടനം ചെയ്തു. മറ്റൊരു മുതിര്‍ന്ന അംഗം ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു , സോഷ്യല്‍ മീഡിയ റൈറ്ററും കൗണ്‍സിലറുമായ അഷ്റഫ് ചമ്പാട് മുഖ്യ പ്രഭാഷണം നടത്തി. മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. പരിപാടിയില്‍ കുട്ടികളുടെ ഗാനം , ഖിറാഅത് , കഥപറയല്‍ , ക്വിസ് തുടങ്ങിയ മത്സരങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. കുട്ടികള്‍ക്കായി ഓഫ് സ്റ്റേജ് മത്സരങ്ങളും നടന്നു. ഹനീഫ് കാഞ്ഞങ്ങാട് കുടുംബാംഗങ്ങളുമായി സംവദിച്ചു.
കുടുംബാംഗങ്ങളായ ഷാജഹാന്‍ ചാലക്കര (ഖത്തര്‍ എയര്‍വേസ് ) ഷംഷാദ് ചാലക്കര (മൗണ്ട് ഗൈഡ് പ്രിന്‍സിപ്പാള്‍) എന്നിവര്‍ മോട്ടിവേഷണല്‍ ക്ലാസ് നടത്തി. ശബാന , മുസ്തഫ , റിസ്വാന്‍ , ആസിഫ് എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. കുടുംബാംഗമായ ഐഡിയ സ്റ്റാര്‍ സിംഗര്‍ വിന്നര്‍ സജ്ല സലിമും ഗ്ലോബല്‍ തലത്തില്‍ പരിപാടി അവതരിപ്പിക്കുന്ന സഹോദരന്‍ സലീലിന്റെയും സംഗീത പരിപാടിയും അരങ്ങേറി. കരീം ചമ്പാട്, ഫൈസല്‍ ചാലക്കര , ഷബാന മുനവ്വര്‍വില്ല , നിഹാല്‍ ചാലക്കര തുടങ്ങിയവര്‍ സംഘാടനത്തിന് നേതൃത്വം നല്‍കി.