ജേണലിസ്റ്റ് വെല്‍ഫെയര്‍ ബോര്‍ഡ് രൂപീകരിക്കണം: സീനിയര്‍ ജേണലിസ്റ്റ് ഫോറം

ജേണലിസ്റ്റ് വെല്‍ഫെയര്‍ ബോര്‍ഡ് രൂപീകരിക്കണം: സീനിയര്‍ ജേണലിസ്റ്റ് ഫോറം

കോഴിക്കോട്: സംസ്ഥാനത്തെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ ക്ഷേമത്തിന് വേണ്ടി ജേണലിസ്റ്റ് വെല്‍ഫെ
യര്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന് സീനിയര്‍ ജേണലിസ്റ്റ് ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ.വി.
പ്രതാപ ചന്ദ്രനും ജന.സെക്രട്ടറി എ.മാധവനും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ശാരീരിക അവശത
മൂലം സംസ്ഥാനത്ത് നിരവധി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ ജീവിതം തള്ളി നീക്കുകയാണ്. പത്രപ്രവര്‍ത്തക പെന്‍ഷന്‍ മാത്രമാണ് ഏക വരുമാനം. പത്രപ്രവര്‍ത്തക പെന്‍ഷന്‍ വിതരണം അനിശ്ചിതത്തിലാകുമ്പോള്‍ വലിയ പ്രയാസമാണ് ഉണ്ടാവുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജേണലിസ്റ്റ് വെല്‍ഫെയര്‍ ബോര്‍ഡ് രൂപീകരണത്തിലൂടെ സാധിക്കുമെന്ന് ഇരുവരും ചൂണ്ടിക്കാട്ടി.

ധനകാര്യ വകുപ്പില്‍ നിന്ന് പി.ആര്‍.ഡിക്ക് തുക അനുവദിക്കുന്ന മുറയ്ക്കാണ് ഇപ്പോള്‍ ഓരോ മാസവും പെന്‍ഷന്‍ വിതരണം നടക്കുന്നത്. നടപടി ക്രമങ്ങള്‍ സങ്കീര്‍ണ്ണമായതിനാല്‍ പലപ്പോഴും പെന്‍ഷന്‍ നീണ്ടു പോകുകയാണ്.
ബോര്‍ഡ് രൂപീകരിക്കുകയും പെന്‍ഷന്‍ ഫണ്ടിലേക്ക് സ്ഥിരവരുമാനം കെണ്ടത്തുകയും ചെയ്താല്‍ മുതിര്‍ന്ന
മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആശ്വാസകരമാകും. ആശ്രിത, അവശ പെന്‍ഷന്‍ വര്‍ധിപ്പിക്കുക, ബജറ്റില്‍ പ്ര
ഖ്യാപിച്ച പെന്‍ഷന്‍ വര്‍ധനവ് നടപ്പിലാക്കുക, പുതുതായി പെന്‍ഷന്‍ അനുവദിച്ചവര്‍ക്കുള്ള കുടിശ്ശിക നല്‍കുക, സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളും അവരുന്നയി ച്ചു. പെന്‍ഷന്‍ നടത്തിപ്പ് സുഗമമാക്കാന്‍ മുഖ്യമന്ത്രി മുന്‍കൈയ്യെടുത്ത് പി.ആര്‍.ഡിയില്‍ ആരംഭിച്ച എച്ച് സെക്ഷന്‍ ധനകാര്യ വകുപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തലാക്കിയിരിക്കുകയാണ്.

സീനിയര്‍ ജേണലിസ്റ്റ് ഫോറം കേരളയുടെ സംസ്ഥാന സമ്മേളനം 4,5,6 തിയതികളില്‍ കോഴിക്കോട്ട് നടക്കും. 300ഓളം പ്രതിനിധികള്‍ സമ്മേളന ത്തില്‍ സംബന്ധിക്കും. സമ്മേളനത്തോടനുബന്ധിച്ച് ഫോട്ടോ- കാര്‍ട്ടൂണ്‍ പ്രദര്‍ശനം, മാധ്യമ സെമിനാര്‍, 80 വയസായ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരേയും വിവിധ മേഖലകളില്‍ അവാര്‍ഡ് ലഭിച്ചവരേയും ആദരിക്കല്‍, ഗാനമേള തുടങ്ങിയ പരിപാടികളും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ സി.എം കൃഷ്ണപണിക്കര്‍, ജന.കണ്‍വീനര്‍ കെ.പി.വിജയകുമാര്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഹരിദാസന്‍ പാലയില്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ എം.ബാലഗോപാലന്‍ എന്നിവരും പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *