ഗുരുവായൂര്‍: കരുണ ഫൗണ്ടേഷനും ബ്രഹ്മകുമാരീസും ചേര്‍ന്ന് സംഘടിപ്പിച്ച സമാദരണ ചടങ്ങില്‍ വെച്ച് വേള്‍ഡ് മലയാളി ഫെഡറേഷന്‍ തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ മാസ്‌കുകളുടെ വിതരണോദ്ഘാടനം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ വി.കെ.വിജയന്‍ നിര്‍വഹിച്ചു. കരുണ ചെയര്‍മാന്‍ റിട്ട. ഡി.വൈ.എസ്.പി കെ.ബി സുരേഷ് അധ്യക്ഷത വഹിച്ചു. വേള്‍ഡ് മലയാളി ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് കരീം പന്നിത്തടം മുഖ്യാതിഥിയായിരുന്നു. ഗുരുവായൂര്‍ എ.സി.പി കെ.ജി സുരേഷ്, ബ്രഹ്മകുമാരി സൈരന്ധ്രി, ഗുരുവായൂര്‍ റോട്ടറി ക്ലബ് സെക്രട്ടറി മനു കൃഷ്ണാനന്ദ്, കെ.കെ ബക്കര്‍, അബ്ദുട്ടി കൈതമുക്ക്, പി.എസ്.ചന്ദ്രന്‍, ശശീധരന്‍ ചൊവ്വല്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു.