കോഴിക്കോട്: ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ ഡി.എന്‍.ബി വിദ്യാര്‍ഥികളായ ഡോക്ടര്‍മാര്‍ക്ക് പ്രത്യേകം സജ്ജീകരിച്ച ബസില്‍ വെച്ച് ശസ്ത്രക്രിയാ സംബന്ധമായ കാര്യങ്ങളെ കുറിച്ചും ആധുനിക വൈദ്യശാസ്ത്രത്തിലെ നൂതനമായ ചികിത്സാ രീതികളെ കുറിച്ചുമുള്ള പരിശീലനം സംഘടിപ്പിച്ചു. ജോണ്സണ് ആന്റ് ജോണ്സണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ വീല്‍സിന്റെ നേതൃത്വത്തിലാണ് പരിശീലന രീതി സംഘടിപ്പിച്ചത്.
എല്ലാ സൗകര്യങ്ങളും ഉള്‍പ്പെടുത്തിയ പ്രത്യേകം തയ്യാറാക്കിയ വോള്‍വോ ബസില്‍ വച്ചാണ് ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കിയത്. കേരളത്തിലാദ്യമായാണ് സ്വകാര്യമേഖലയില്‍ ഒരു ആശുപത്രിയില്‍ ഈ പരിശീലന പരിപാടി സംഘടിപ്പിച്ചത്.
ബസിനുള്ളില്‍ പ്രത്യേകം തയാറാക്കിയ സൗകര്യങ്ങള്‍ ഉപയോഗിച്ച് ശസ്ത്രക്രിയാരംഗത്തെ നൂതനമായ ശൈലികളെ കുറിച്ച് അതത് മേഖലയിലെ വിദഗ്ധരായ ഡോക്ടര്‍മാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഓണ്‍ലൈനായി ക്ലാസുകളും നയിച്ചു. പരിപാടി ഡോ. എബ്രഹാം മാമ്മന്‍ (ഹെഡ്, പീഡിയാട്രിക് സര്‍ജറി വിഭാഗം ആന്‍ഡ് സി.എം.എസ് ആസ്റ്റര്‍ മിംസ് കോഴിക്കോട്), സജീഷ് സഹദേവന് (ഗ്യാസ്ട്രോ സര്‍ജറി വിഭാഗം മേധാവി) എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.