കോഴിക്കോട്: വാസ്‌കുലാര്‍ സര്‍ജറിയില്‍ കേരളത്തിലെ ആദ്യ ഡി.ആര്‍.എന്‍.ബി സൂപ്പര്‍ സ്‌പെഷ്യാലിറ്റികോഴ്‌സ് പരിശീലനത്തിന് അംഗീകാരം നേടി സ്റ്റാര്‍കെയര്‍ ഹോസ്പിറ്റല്‍. തിരുവനന്തപുരത്തെ ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് ശേഷം വാസ്‌കുലാര്‍ സര്‍ജറിയല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി പരിശീലനം നല്‍കുന്ന കേരളത്തിലെ രണ്ടാമത്തെ സ്ഥാപനം ആവുകയാണ് സ്റ്റാര്‍കെയര്‍. വാസ്‌കുലാര്‍ സര്‍ജറിയില്‍ സ്വകാര്യ മേഖലയിലെ ആദ്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി പരിശീലന കേന്ദ്രം കൂടിയാണ്. വാസ്‌കുലാര്‍സര്‍ജറിയില്‍ നിലവിലെ എം.സി.എച്ച് ബിരുദത്തിനു തത്തുല്യമായ യോഗ്യതയാണ് ഡി.ആര്‍.എന്‍.ബി.
മൂന്നു വര്‍ഷമാണ് കോഴ്‌സ് കാലാവധി. ഡല്‍ഹിയിലെ നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ ഇന്‍ മെഡിക്കല്‍ സയന്‍സസ് ആണ് കോഴ്‌സിന് അംഗീകാരം നല്‍കുന്നത്. ആഗസ്റ്റില്‍ നടക്കുന്ന യോഗ്യതാ പരീക്ഷയ്ക്ക് ശേഷം ഈ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിക്കും. പ്രതിവര്‍ഷം 5000 ത്തിലധികം ഒ.പിയും 2000ലധികം ഐ.പിയും, 1500ലധികം സര്‍ജറികളും രേഖപ്പെടുത്തുന്ന വാസ്‌കുലാര്‍ വിഭാഗത്തിന്റെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തിലാണ് സ്റ്റാര്‍കെയറിനെ തെരഞ്ഞെടുത്തിരിക്കുന്നത്.
നിരവധി ബൈപ്പാസ് സര്‍ജറികളും ലേസര്‍ ചികിത്സകളും വിജയകരമായി പൂര്‍ത്തിയാക്കിയ പരിചയ സമ്പന്നനായ ഡോ.സുനില്‍ രാജേന്ദ്രനാണ് വാസ്‌കുലാര്‍ സര്‍ജറി വിഭാഗം മേധാവി. ഡോ.സുനില്‍ രാജേന്ദ്രന്‍, വാസ്‌കുലാര്‍ സര്‍ജന്‍ ഡോ.പ്രദീപ്, സി.ഇ.ഒ സത്യ, ചെയര്‍മാന്‍ ഡോ.അബ്ദുള്ള ചെറയക്കാട്ട്,ഡോ.ഫവാസ്, മുഹമ്മദ് സാബിര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.